ക്രൈം നന്ദകുമാറിന്റെ ഓഫീസിലെ വനിതാ ന്യൂസ് എഡിറ്ററുടെ വീട്ടിൽ പോലീസ് എത്തി ഭീഷണിപ്പെടുത്തി

മന്ത്രി വീണാ ജോർജിനെതിരേ മോശമായ വാർത്ത നല്കി എന്നാരോപിച്ച് വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ക്രൈം നന്ദകുമാറിന്റെ ഓഫീസിലെ വനിതാ ജീവനക്കാരിയെ പോലീസ് പീഡിപ്പിക്കുന്നു. ഒരു വനിതാ മന്ത്രിയുടെ സ്ത്രീത്വത്തേ അപമാനിച്ചു എന്ന പരാതിയിൽ കേസ് അന്വേഷിക്കുന്ന പോലീസ് തന്നെയാണ്‌ ക്രൈം ഓൺലൈന്റെ ന്യൂസ് എഡിറ്റർ കൂടിയായ ഐശ്വര്യയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. ക്രൈം ന്യൂസ് എഡിറ്റർ ഐശ്വര്യ തന്നെയാണ് വിവരം കർമ്മ ന്യൂസുമായി പങ്കുവയ്ച്ചത്. പോലിസ് തങ്ങളുടെ ഓഫിസിലെത്തി ഹരാസ് ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു. ഓഫിസിൽ പോലിസ് നിരന്തരം എത്താറുണ്ട്, കഴിഞ്ഞ ദിവസം പോലിസ് വീട്ടിലെത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തി, സാർ എവിടെയാണെന്ന് ചോദിച്ച് വീട്ടിലെത്തി അമ്മയെയും ഭർത്താവിനെയും പേടിപ്പിച്ചെന്ന് ഐശ്വര്യ കർമ ന്യൂസിനോട് പറഞ്ഞു

ക്രൈം നന്ദകുമാറിന്റെ ജാമ്യം റദ്ദാക്കിയ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്‌. ഒരാഴ്ച്ച ജയിലിൽ കിടന്ന ജാമ്യത്തിലിറങ്ങിയ ശേഷം തനിക്കെതിരേ മന്ത്രി വീണാ ജോർജ് പ്രൈവറ്റ് സ്കിരട്ടറിയേ കൊണ്ട് പരാതി നല്കിപ്പിച്ചതിനെ ക്രൈം നന്ദകുമാർ ചോദ്യം ചെയ്തിരുന്നു. എന്തുകൊണ്ട് വീണാ ജോർജിന്റെ സ്ത്രീത്വത്തേ അപമാനിച്ചു എന്ന പരാതി വീണാ ജോർജോ അവരുടെ ഭർത്താവോ നല്കിയില്ലെന്നായിരുന്നു ക്രൈം നന്ദകുമാർ ചോദിച്ചത്. ഇതോടെ നന്ദകുമാറിന്റെ ജാമ്യം പോലീസ് ഇടപെട്ട് റദ്ദാക്കുകയും അറസ്റ്റിനായി വീട്ടിലും ഓഫീസിലും കയറി ഇറങ്ങുകയുമാണ്‌. ഇപ്പോൾ വനിതാ സ്റ്റാഫിനെ അറസ്റ്റ് ചെയ്യും എന്ന് ഭീഷണി മുഴക്കിയിരിക്കുന്നു