കൊച്ചി വിമാനത്താവളത്തില്‍ 38 ലക്ഷ്യം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കൊച്ചി. കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ദോഹയില്‍ നിന്നും എത്തിയ പാലക്കാട് സ്വദേശി ഹക്കീമില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. 38 ലക്ഷം രൂപ വിലമതിക്കുന്ന 788.57 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഹക്കീമില്‍ നിന്നും പിടിച്ചെടുത്തത്. വിമാനത്തില്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിരുന്നു.

ഈ പരിശോധനയില്‍ ഹക്കിമിന്റെ പക്കല്‍ നിന്നും സ്വര്‍ണം പിടിക്കുകയായിരുന്നു. മൂന്ന് ക്യാപസ്യൂളുകളാക്കി ശരീരത്തില്‍ സ്വര്‍ണം ഒഴിപ്പിച്ചാണ് ഹക്കീം സ്വര്‍ണം കടത്തുവാന്‍ നോക്കിയത്. തുടര്‍ന്ന് പ്രതിയെ കസ്റ്റംസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരുകയാണ്. സംസ്ഥാനത്തെ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.