മോക്ക ചുഴലിക്കാറ്റ് തീരം തൊട്ടു, കേരളത്തിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലുംകനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്നത്. ബംഗ്ലാദേശിലും വടക്കന്‍ മ്യാന്‍ന്മറിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുന്നത്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. അതേസമയം കേരളത്തിലും ഞായറാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തില്‍ ബുധനാഴ്ചയോടെ മഴ സജ്ജീവമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസ്സമില്ല. അഞ്ച് ലക്ഷം പേരെ ബംഗ്ലാദേശ് ഇതിനോട് അകം ഒഴിപ്പിച്ചു. നിലവില്‍ മ്യാന്‍മര്‍ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. ഇന്ത്യയില്‍ പശ്ചിമ ബംഗാള്‍ വക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്.