എൻ്റെ പണവും, ശരീരവും താന്നേപൊട്ടി മുളച്ചതല്ല ഞാൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ്, തുറന്നടിച്ച് ദയ അശ്വതി

രഹസ്യബന്ധങ്ങൾ നിലനിർത്തി കൊണ്ടു പോകുന്ന പകൽ മാന്യത ചമയുന്ന കള്ളകാമുകന് ഇനി എൻ്റെ ജീവിതത്തിൽ സ്ഥാനമില്ലെന്ന് തുറന്നടിച്ച് ദയ അശ്വതി. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ആദ്യ ഭർത്താവിനെ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും ദയി പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുെവ്ചച കുറിപ്പിങ്ങനെ

രഹസ്യബന്ധങ്ങൾ നിലനിർത്തി കൊണ്ടു പോകുന്ന പകൽ മാന്യത ചമയുന്ന കള്ളകാമുകനെ ഇനി എൻ്റെ ജീവിതത്തിൽ സ്ഥാനമില്ല…….ഇതാണ് ഞാൻ സ്നേഹിക്കുന്ന പെണ്ണ് എന്ന് സമൂഹത്തിനോട് വിളിച്ചു പറയുന്നവനാണ് നട്ടെല്ലുള്ള ഒരാണായി ഞാൻ കാണുന്നത് കൂടെ നിന്ന ഫോട്ടോ കണ്ടാൽ തൻ്റെ വീട്ടുകാർ കാണും,,, ബന്ധുക്കൾ കാണും എന്നു പറഞ്ഞ് രഹസ്യമായി എന്നോട് പ്രണയം നടിക്കുന്ന കിഴങ്ങൻ കാമുകനോട് ഒരു വാക്ക് ഞാൻ പെണ്ണാണ്….. രഹസ്യബന്ധം നിലനിർത്തുന്ന ഒരു കിഴങ്ങനായ നട്ടെല്ലില്ലാത്ത ഊളകളായ ആണെന്നു പറയാൻ പോലും അറക്കുന്ന ഊച്ചാളിയെ കൊണ്ടു നടക്കേണ്ട ഗതികെട്ട ഒരു വെറും കാമം തലക്ക് പിടിച്ച കാമ പ്രാന്തിയല്ല എനിക്ക് അത് ഇനി വേണ്ട….. എൻ്റെ പണവും, ശരീരവും താന്നേപൊട്ടി മുളച്ചതല്ല ഞാൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ് ….. അത് ഞാൻ ഇത്തരം ഊച്ചാളികൾക്ക് പങ്ക് വെക്കാനുള്ളതല്ല….. എനിക്ക് ഇഷ്ട്ടവുമല്ല

ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി. ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്.അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.ആദ്യ വിവാഹബന്ധം വേർപെടുത്തിക്കഴിയുകയാണ് താരം രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായതും ബന്ധം വേർപിരിഞ്ഞതും