എന്നെ വേണ്ട എന്ന് പറഞ്ഞ അയാൾ പുതിയ ഒരു ഭാര്യയെ കണ്ടെത്തി, അതിലൊരു കുട്ടിയുമായി- ദയ അശ്വതി

ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി.ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്.അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.ആദ്യ വിവാഹബന്ധം വേർപെടുത്തിക്കഴിയുകയാണ് താരം രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായതും ബന്ധം വേർപിരിഞ്ഞതും

ജീവിതത്തെകക്കുറിച്ച് വീണ്ടും വെളിപ്പെടുത്തുകയാണ് താരം, വാക്കുകൾ, ബിഗ് ബോസ് സീസൺ 2 വിലേക്ക് അവസരം കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹുർത്തമായി കാണുന്നത്. അത്തരമൊരു വിളി ഞാൻ തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ഞാൻ ബഹ്റിനിൽ ആയിരുന്നതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. ആ ഒഴിവിലേക്കാണ് പകരം ആളെത്തിയത്. സീസൺ വണ്ണിൻറെ സമയത്ത് തന്നെ ഇൻറർവ്യൂ കഴിഞ്ഞിരുന്നു. വരാൻ പറ്റാത്തതിനെ തുടർന്ന് എന്നോട് പകരം ആളെ സജസ്റ്റ് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. അങ്ങനെ ഞാൻ സജസ്റ്റ് ചെയ്ത ആളാണ് പിന്നീട് അവിടെ എത്തിയത്. അവർ നേരിട്ട് ഇങ്ങോട്ട് വിളിച്ചു എന്നുള്ളത് വലിയ കാര്യമാണ്. എൻറെ സംസാരവും പ്രതികരണവും ആയിരിക്കും അവർക്ക് ഇഷ്ടമായി

എന്നെ വേണ്ട എന്ന് പറഞ്ഞ അയാൾ പുതിയ ഒരു ഭാര്യയെ കണ്ടെത്തുകയും അതിലൊരു കുട്ടിയുമായി. പക്ഷെ എൻറെ രണ്ട് മക്കൾ എൻറ അടുത്ത് വരുമെന്ന് തന്നെയാണ് വിശ്വാസം. അവരുമായി അതിന് വേണ്ടി പോയി സംസാരിക്കേണ്ടതില്ല. അവർ താനെ വരട്ടെ. സ്നേഹം എന്നത് പിടിച്ച്‌ വാങ്ങാൻ കഴിയില്ല. നമുക്ക് കിട്ടാനുള്ള സ്നേഹം നമ്മളെ തേടി എത്തും. എൻറെ കൂടെ നിന്ന പല സുഹൃത്തുക്കളും ചതിച്ചിട്ടുണ്ട്. ഞാനൊരു കൊലാപാതകമോ, പിടിച്ച്‌ പറിയോ അങ്ങനെ ഒന്നും ഞാനല്ല ചെയ്തത്. പക്ഷെ എന്താണ് ദയ തനിക്ക് പറ്റിയതെന്നും ചോദിച്ച്‌ നമ്മുടെ കൂടെ ബിഗ് ബോസിൽ ഉണ്ടായിരുന്ന രജിത് സർ ഒഴിച്ച്‌ ഒരാൾ പോലും വിളിച്ചിട്ടില്ല.