മുഖ്യമന്ത്രി കെജ്രിവാളിന് കൊവിഡ്, എയിംസിലെ 50 ഡോക്ടർമാർ പോസിറ്റീവ്, ഡൽഹിയിൽ കൊറോണ ആശങ്ക

ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം രോഗവിവരം അറിയിച്ചത്. നിലവിൽ ക്വാറന്റൈനിലാണെന്നും വീട്ടിൽ കഴിയുകയാണെന്നും കെജ്‌രിവാൾ വ്യക്തമാക്കി. താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് സ്വയം ഐസൊലേറ്റ് ചെയ്യാനും കെജ്രിവാൾ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

അതേസമയം ദില്ലി എയിംസ് ആശുപത്രിയിലെ 50 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി സഫ്ദർജംഗ് ആശുപത്രിയിലെ 23 റസിഡന്റ് ഡോക്ടർമാർക്കും കൊവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതർ.