കെ ടി ജലീലിന്റെ രാജ്യ ദ്രോഹ – ആസാദ് കശ്മീർ പരാമർശം: ഡൽഹി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു.

ന്യൂഡൽഹി. മുൻ മന്ത്രി കെ ടി ജലീന്റെ വിവാദമായ ആസാദ് കശ്മീർ പരാമര്‍ശത്തിനെതിരായ കേസിൽ അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയമിച്ചതായി ഡൽഹി പൊലീസ്. എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണു ചുമതലയെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നുമായിരുന്നു ജലീൽ ഫേസ് ബുക്കിൽ കുറിച്ചത്. ഇതു പിന്നീട് തിരുത്തുകയും പിൻവലിക്കുകയും ചെയ്യുകയായിരുന്നു.

ഒരു ജനപ്രതിനിധി എന്ന നിലയിൽ ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ തെറ്റാണെന്നാണ് പോലീസ് പറയുന്നത്. ആസാദ് കശ്മീർ പരാമർശത്തിന്റെ പേരിൽ ഡൽഹി പോലീസ് കേസെടുത്ത കാര്യം അറിഞ്ഞതോടെ അപ്പോൾ ഡൽഹിയിലായിലായിരുന്ന മുൻ മന്ത്രി കെ ടി ജലീൽ നേരത്തെ മുൻ കൂട്ടി തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും ഒഴിവാക്കി കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. രാജ്യ ദ്രോഹപരാമർശം നടത്തിയതിനു ഡൽഹി പോലീസ് കേസെടുത്തിരിക്കെ അറസ്റ്റ് ഭയന്നാണ് ജലീൽ ഒരു പരിപാടിയും വേണ്ടെന്നു വെച്ച് കേരളത്തിലേക്ക് അപ്പോൾ മടങ്ങുന്നത്.

ദില്ലിയിൽ രാജ്യ സ്നേഹികളുടെ രോക്ഷം ഭയന്ന് കെ ടി ജലീൽ ദില്ലിയിൽ നിന്നും അന്ന് ജീവനും കൊണ്ടോടുകയായിരുന്നു. കാരണം ദില്ലി പോലീസ് കെ ടി ജലീലിന്റെ കാശ്മീർ പ്രസ്ഥാവനക്ക് കേസെടുത്തിരുന്നു. രണ്ടാമത് കെ ടി ജലീൽ പാക്കിസ്ഥാൻ അനുകൂല പ്രസ്ഥാവന നടത്താൻ കാശ്മീരിൽ എത്തിയത് നമ്മുടെ കേരള ഖജനാവിലെ നികുതി പണം ഉപയോഗിച്ചായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ ആയിരുന്നു താൻ കാശ്മീരിൽ പോയത് എന്ന് കെ ടി ജലീൽ തന്നെ ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നതാണ്.