അച്ഛൻ പോയതറിയാതെ വെന്റിലേറ്ററിൽ കഴിയുന്ന ദേവുചന്ദനയുടെ ആരോ​ഗ്യനില ​ഗുരുതരം

ഉത്സവപ്പറമ്പിൽ ചെണ്ടമേളത്തോടൊപ്പം നൃത്തം ചെയ്ത കൊച്ചുമിടുക്കി ദേവുചന്ദനയുടെ വീഡിയോ കാണാത്തവർ കുറവായിരിക്കും. ടിക് ടോക്കിലും സോഷ്യൽ മീഡിയയിലും വൈറലായ ദേവുചന്ദന തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നു ഡോക്ടർമാർ വ്യക്തമാക്കുകയുണ്ടായി.

രോ​ഗത്തോട് മല്ലടിക്കുന്ന ഒൻപതു വയസുകാരി ദേവുചന്ദനയുടെ അച്ഛൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇനി ഓരോ ചുവടുവയ്പ്പിലും കൂട്ടായി അച്ഛനില്ലെന്ന കാരണം ദേവു ഇതുവരെ അറിഞ്ഞിട്ടില്ല. തലച്ചോറിൽ നീരു കെട്ടുന്ന ബ്രയിൻ എഡിമ എന്ന വൈറസ് ജന്യ രോഗമാണു ദേവുവിന്. രജിതയാണു ദേവുവിന്റെ അമ്മ. അതോടൊപ്പം തന്നെ ഇവർക്കുണ്ടായ ഇളയ കുട്ടി 6 മാസം മുൻപ് എസ്എടി ആശുപത്രിയിൽ പ്രസവം നടന്ന് മണിക്കൂറുകൾക്കകം മരിച്ചുപോയിരുന്നു.

ഉത്സവ പറമ്പിൽ നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു ദേവുചന്ദന. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് കുട്ടി എസ്.എ.റ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളിൽ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന ഗുരുതരമായ രോഗം ദേവുവിന് പിടിപെട്ടത്. നൂറനാട് സിബിഎം എച്ച്എസ്എസ് വിദ്യാർഥിനിയാണ് ഈ ഒൻപതുകാരി.