ദുർഗയുമായി നല്ല സൗഹൃദമുള്ളത് കൊണ്ട് സഭാകമ്പമൊന്നുമില്ലാതെ ആ രംഗം ചെയ്യാൻ സാധിച്ചു- ധ്യാൻ

ധ്യാൻ ശ്രീനിവാസൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉടൽ. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ധ്യാനും ദുർഗാ കൃഷ്ണയും തമ്മിലുള്ള കിടപ്പറ രംഗം ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വാക്കുകൾ,

അത്തരം ഒരു സീൻ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു, ഒപ്പമഭിനയിച്ച നടി ദുർഗാ കൃഷ്ണയുമായി നല്ല സൗഹൃദമുള്ളത് കൊണ്ടും സഭാകമ്പമൊന്നുമില്ലാതെ ആ രംഗം ചെയ്യാൻ സാധിച്ചു. ഒപ്പമവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞെന്നും ധ്യാൻ രസകരമായി പറയുന്നു.
പണ്ട് ഇത്തരം സീനുകൾ കാമറ ട്രിക്ക് ആണെന്നാണ് കരുതിയിരുന്നത്, പിന്നീട് സംഭവം ഒറിജിനലായി ചെയ്യുന്നതാണെന്നു മനസ്സിലായപ്പോഴാണ് സിനിമയോട് തനിക്ക് കൂടുതൽ ഇഷ്ടവും ആഗ്രഹവും തോന്നിയത്

രതീഷ് രഘുനന്ദൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഇന്ദ്രൻസ് പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്റണി ജോസഫുമഭിനയിക്കുന്നുണ്ട്. മെയ് ഇരുപതിനാണ് ഉടൽ റിലീസ് ചെയ്യാൻ പോകുന്നത്.