രണ്ടാം വിവാഹത്തിന്റെ അഞ്ചാം വാർഷികം ആഘോഷമാക്കി ദിവ്യ ഉണ്ണി

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.ഇപ്പോഴിതാ അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ദിവ്യ എത്തിയിരിക്കുന്നത്. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുൺ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം.

ഞങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ’, എന്നും പറഞ്ഞ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ദിവ്യ പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോയുടെ താഴെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുമായി എത്തിയിരിക്കുന്നത്

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. 2020 ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ഇളയ മകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട് ദിവ്യ ഉണ്ണി