പിണറായിയെ കർണ്ണാടകത്തിൽ എത്തിച്ച് വിചാരണ ചെയ്യാൻ ഇ.ഡിയുടെ വൻ നീക്കം

സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ, മകൾ തുടങ്ങിയ കുടുംബാം​ഗങ്ങളെ അടക്കമുള്ളവരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കാനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇഡി നൽകിയ ഹർജി പരി​ഗണിക്കുന്നതിനിടയിലാണ് മറ്റൊരു ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ ബാം​ഗ്ലൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ ഇഡി നിർദേശം നൽകിയിരുന്നു, എന്നാൽ സംസ്ഥാന സർക്കാർ തുടക്കം മുതലേ ഇതിനെ എതിർക്കുകയായിരുന്നു.

മുഖ്യമന്ത്രിയും ഭാര്യയും മകളുമൊക്കെയാണ് ആരോപണവിധേയർ, അതുകൊണ്ട് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് മനസിലാക്കിയാണ് ബാം​ഗ്ലൂരിലേക്ക് മാറ്റണമെന്ന നിർദേശം ഇഡി മുന്നോട്ടുവെച്ചത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇ‍ഡി ഉന്നയിക്കുന്നത്, മുഖ്യമന്ത്രിയെയും കുടുംബത്തെയും ബലിയാടാക്കുകയാണ് ഇഡി ചെയ്യുന്നത്, സ്വപ്ന സുരേഷ് നടത്തുന്നത് തെളിവില്ലാത്ത ആരോപണം, അതുകൊണ്ട് വിചാരണ ബാം​ഗ്ലൂരിലേക്ക് മാറ്റരുതെന്നാണ് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ പറയുന്നത്.

സ്വർണ്ണക്കടത്തു കേസിന്റെ അന്വേഷണത്തിൽ സംസ്ഥാന സർക്കാർ വിറളിപൂണ്ടിരിക്കുകയാണെന്നാണ് ഈ നീക്കങ്ങളിൽ നിന്നും മനസിലാകുന്നത്. സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഇഡിക്ക് വ്യക്തമായി അറിയാം