കാരക്കോണം മെഡിക്കല്‍ പ്രവേശനത്തിന് കോഴ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് ഇ.‍‍‍ഡി.
മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെയും സി.എസ്.ഐ സഭ സെക്രട്ടറി ടി.ടി. പ്രവീണിനെയും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചി ഇ ഡി ഓഫീസിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

കാരക്കോണം കോഴക്കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇരുവർക്കും നോട്ടീസ് നൽകി ഇന്ന് ഹാജരാകാൻ നിര്‍ദേശിക്കുകയായിരുന്നു. പതിനൊന്ന് മണിക്ക് തന്നെ ഇരുവരേയും ചോദ്യംചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.

500 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു, ഇതിന് പിന്നാലെയാണ് അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.

അതേസമയം തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്. അത് തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടാകുമോ എന്ന ഭയം തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.