വയനാട് നൂല്‍പ്പിഴയില്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ എട്ട് വിദ്യാര്‍ഥിനികളെ കണ്ടെത്തി

വയനാട്. നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ ഹോസ്റ്റലില്‍ നിന്നും കാണാതായ എട്ട് വിദ്യാര്‍ഥികളെ കണ്ടെത്തി. സമീപത്തെ കാട്ടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കാണാതായ വിദ്യാര്‍ഥിനികള്‍ നാലും അഞ്ചും ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്.

വയനാട് നൂല്‍പ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സ്മാരക ആശ്രമത്തിലെ കുട്ടികളാണ് കാണാതായത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. തുടര്‍ന്ന് ഈ വിവരം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. മുമ്പും സമാന രീതിയില്‍ കുട്ടികളെ കാണാതായിട്ടുണ്ട്.