ഉത്തർപ്രദേശിൽ എക്സിറ്റ് പോൾ നിരോധിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി;വിലക്ക് മാർച്ച് 7 ന് വൈകുന്നേരം 6.30 വരെ

ഉത്തർപ്രദേശിൽ നിയമ സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്ലാ വിധ എക്സിറ്റ് പോളുകളും നിരോധിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 10ന് രാവിലെ 7.00 മുതൽ മാർച്ച് 7 ന് വൈകിട്ട് 6.30 വരെ എക്‌സിറ്റ് പോളുകൾ നടത്തുന്നതും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും നിരോധിച്ചു കൊണ്ടാണ് ഉത്തരവ് . യുപി ചീഫ് ഇലക്ടറൽ ഓഫീസർ അജയ് കുമാർ ശുക്ലയാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്

ഉത്തരവ് ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ ആണ് ഇക്കുറി വാശിയേറിയ പോരാട്ട൦ നടക്കുക.