കൊച്ചിയിൽ മാളിൽ പാർക്കിങ്ങ് ഫീസിന്റെ പേരിൽ വീണ്ടും ഗുണ്ടാപിരിവ് – ദൃശ്യങ്ങൾ

സംസ്ഥാനത്തേ നിരവധി മാളുകളിൽ നിയമ വിരുദ്ധമായി ഈടാക്കുന്ന പാർക്കിങ്ങ് ഫിസ് തുടരുന്നു. എറണാകുളം സെൻട്രൽ സ്ക്വയർ മാളിൽ നിയമവിരുദ്ധമായി പാർക്കിംഗ് ഫീസ് വാങ്ങിക്കുന്നതിനെ ചൊല്ലി ഉള്ള തർക്കവും ബലമായി പാർക്കിങ്ങ് ഫീസ് നല്കാതെ പുറത്ത് പോകുന്ന ജനങ്ങളുടെ ദൃശ്യങ്ങളുമാണ്‌ ഇപ്പോൾ വൈറലാകുന്നത്.

പാർക്കിങ്ങ് ഫീസ് സെൻട്രൽ സ്ക്വയർ മാളിൽ ഈടാക്കുന്നത് നിയമ വിരുദ്ധം എന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്. നിയമപരമായി മാൾ പണിതപ്പോൾ നിശ്ചിത പാർക്കിങ്ങ് ഏരിയ ഉൾപെടെയാണ്‌. മാളിൽ വരുന്നവർക്കുള്ള സൗജന്യ പാർക്കിങ്ങ് ഏരിയ കാണിച്ചതിനു ശേഷമായിരുന്നു മാളിനു ലൈസൻസ് നല്കിയത് എന്ന് അധികൃതർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ധനജയ് എന്ന കസ്റ്റമർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ട് 7 ദിവസമായിട്ടും നടപടിയില്ല.

നിയമ വിരുദ്ധമായ കാര്യങ്ങൾ നാട്ടിൽ നടക്കുമ്പോൾ പോലീസ് തടയുന്നില്ലെങ്കിൽ സ്വഭാവികമായും പോലീസ് കറപ്റ്റഡും അഴിമതിക്കാരും കൈക്കൂലി കാരും എന്ന് ഉറപ്പാണ്‌. നിയമ വിരുദ്ധമായ കാര്യങ്ങൾ തടയാൻ 24 മണിക്കൂറും ബാധ്യസ്ഥരായ പോലീസുകാർക്ക് ഇത്തരം അനധികൃത പിരിവുകളും പാർക്കിങ്ങ് പിരിക്കലും ഇപ്പോൾ വലിയ ചാകര തന്നെയാണ്‌