ബിനോയിക്കെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു, ഏത് പരിശോധനയ്ക്കും തയ്യാറാണ്: പരാതിക്കാരി

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അത് എന്താണെന്ന് പരിശോധിക്കുമെന്നും, എന്നാല്‍ കേസില്‍ സി.പി.എം ഇടപെടില്ലെന്നും കേന്ദ്ര നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ താന്‍ ഉറച്ച് നില്‍ക്കുന്നെന്ന് പരാതിക്കാരി പറഞ്ഞു. ബന്ധത്തിന് തെളിവുകളുണ്ടെന്നും തനിക്കെതിരെ ബിനോയ് നല്‍കിയ പരാതിയെ നേരിടുമെന്നും യുവതി പറഞ്ഞിരുന്നു. കൂടാതെ ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. ബന്ധത്തിന് തെളിവുകളുണ്ട്. ഏത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും യുവതി വ്യക്തമാക്കി. കൂടാതെ ബിനോയ് തനിക്കെതിരെ നല്‍കിയ കേസും നേരിടുമെന്നും അവര്‍ അറിയിച്ചു.

വിവാഹവാഗ്ദാനം നല്‍കി തന്നെ എട്ട് വര്‍ഷമായി തന്നെ പീഡിപ്പിച്ചുവെന്ന് ദുബായിയിലെ ബാര്‍ ഡാന്‍സുകാരിയും ബിഹാര്‍ സ്വദേശിനിയുമായ യുവതിയാണ് പരാതി നല്‍കിയത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.അതേസമയം യുവതിക്കെതിരെ ബിനീഷ് നല്‍കിയ പരാതിയില്‍ കേസ് എടുക്കാന്‍ കേരള പോലീസ് തീരുമാനിച്ചു. ഇവര്‍ക്കെതിരെ ബിനീഷ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുക.മെയ് മാസത്തിലാണ് ബിനോയ് യുവതിക്കെതിരെ പരാതി നല്‍കിയത്. പരാതിക്കാരി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്നായിരുന്നു പരാതി. ഒന്നര മാസം മുമ്പ് പരാതി കണ്ണൂര്‍ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു.എതായാലും യുവതി അയച്ച കത്ത് അടക്കം ബിനോയ് നല്‍കിയ തെളിവുകള്‍ ചേര്‍ത്ത് അധികം വൈകാതെ യുവതിക്കെതിരെ കേസ് എടുക്കാനാണ് കേരള പോലീസിന്റെ തീരുമാനം.

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയെ തള്ളി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. കേസ് വ്യക്തിപരമാണെന്നും, പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അത് എന്താണെന്ന് പരിശോധിക്കുമെന്നും, എന്നാല്‍ കേസില്‍ സി.പി.എം ഇടപെടില്ലെന്നും കേന്ദ്ര നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു