കുഞ്ഞ് ജനിക്കാൻ ദിവസങ്ങൾ മാത്രം, പക്ഷേ കാത്തിരുന്നത് മറ്റൊരു ദുരന്തം, വേദന പങ്കിട്ട് അവിനാഷ്

തെലുങ്ക് ബിഗ് ബോസ് ഷോ യിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് അവിനാഷ്. ഇപ്പോളിതാ തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ പറ്റി പറയുകയാണ് താരം. 2021 ലാണ് അവിനാഷും ഭാര്യ അനുജയും വിവാഹിതരാവുന്നത്. കഴിഞ്ഞ വർഷം താനും ഭാര്യയും ആദ്യമായി മാതാപിതാക്കളാവാൻ പോവുകയാണെന്ന് വലിയ സന്തോഷത്തോടെയാണ് പുറംലോകത്തെ അറിയിച്ചത്. പിന്നാലെ ഭാര്യയുടെ സീമന്തത്തിന്റെയും മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുകളും ഗംഭീരമാക്കുകയും ചെയ്തിരുന്നു. എന്നാൽ ജനിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് ഗർഭപാത്രത്തിൽ വെച്ചു തന്നെ മരിക്കുകയായിരുന്നു.

എന്റെ കുഞ്ഞ് മരിച്ചപ്പോൾ സിനിമാ ഇൻഡസ്ട്രിയിലെ നിരവധി സുഹൃത്തുക്കൾ എന്നെ വിളിച്ചിരുന്നു. പക്ഷെ അവരോടൊന്നും എനിക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായി പോയി. ആ സംഭവം എന്റെ ജീവിതത്തിൽ അലിഞ്ഞുചേർന്നൊരു കാർമേഘം പോലെയാണ്. നമ്മൾ വിചാരിച്ചത് പോലെയായിരുന്നില്ല വിധി. ദൈവം മറ്റൊരു തരത്തിലാണ് അതെഴുതിയത്. ഭാവിയിൽ നമുക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടും

ഈ സാഹചര്യത്തിൽ എന്നോട് ഒന്നും ചോദിക്കരുതെന്ന് പറഞ്ഞെങ്കിലും സ്‌നേഹവും മനുഷ്യത്വവും കൊണ്ടാണ് പലരും എന്നെ വിളിച്ചത്. അവരുടെ കരുതലിന് എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഞങ്ങളോട് ഇത്രയധികം സ്നേഹം കാണിച്ച എല്ലാവർക്കും നന്ദി.