സമത്വ മക്കള്‍ കക്ഷി നേതാവും നടനുമായ ശരത്കുമാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നേക്കും

ചെന്നൈ. ഡിഎംകെയുടെ മുന്‍ രാജ്യസഭാംഗവും സമത്വ മക്കള്‍ കക്ഷി നേതാവുമായ നടന്‍ ശരത്കുമാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നേക്കും. ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുനല്‍വേലി സീറ്റാണ് ആവശ്യപ്പെടുന്നത്. തിരുനല്‍വേലിയില്‍ നിന്നും 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

2001 ല്‍ രാജ്യസഭാംഗമായി. 2006ല്‍ ഡിഎംകെ വിട്ട് ഭാര്യയ്‌ക്കൊപ്പം എഐഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാധിക പുറത്തായതോടെ സമത്വ മക്കള്‍ കക്ഷി എന്ന പാര്‍ട്ടി രൂപികരിച്ചു. 2011ല്‍ തെങ്കാശിയില്‍ നിന്ന് നിയമസഭാംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കൊപ്പം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.