ലോക്‌സഭാ തിരഞ്ഞെടുപ്പ്, നരേന്ദ്രമോദി വിവിധ സംസ്ഥാനങ്ങളില്‍ 140 പൊതുപരിപാടികളില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രചാരണത്തിന് തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ സംസ്ഥാനങ്ങളിലായി 140 പൊതു പരിപാടികളിലാണ് പങ്കെടുക്കുക. പുതിയ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 14ന് ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയില്‍ യുഎഇയില്‍ പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

അയോധ്യയില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ ഗോവ, അസം, ഒഡിഷ എന്നി സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. മോദി സര്‍ക്കാരിന്റെ വിവിധ വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഗാവ് ചലോ അഭിയാനും ബിജെ തുടക്കമിട്ടിട്ടുണ്ട്.

ഏഴുമുതല്‍ എട്ടുവരെ ലോക്‌സഭാ മണ്ഡലങ്ങലെ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രചാരണ പരിപാടികള്‍ നടക്കുന്നത്. ക്ലസ്റ്ററുകളിലെ ഒരു മണ്ഡലത്തില്‍ എങ്കിലും പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തും.