തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗം ജീവനൊടുക്കി. പഞ്ചായത്ത് മുന്‍ അംഗമായിരുന്ന മുകുന്ദന്(59) ആണ് മരിച്ചത്. 80 ലക്ഷം രൂപ വായ്പയെടുത്ത മുകുന്ദന് ദിവസം ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ നിക്ഷേപ തട്ടിപ്പുകേസിന്റെ അന്വേഷണം നടക്കുകയാണ്. ബാങ്കില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അന്വേഷണം കഴിഞ്ഞ ദിവസം സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സാം ജോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പുതിയ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് നിര്‍ദേശം. ഈ സാഹചര്യത്തില്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തയാളുടെ ആത്മഹത്യ നടക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും തട്ടിപ്പ് തടയാന്‍ പ്രത്യേക നിയമ നിര്‍മ്മാണത്തെ കുറിച്ച് സഹകരണ വകുപ്പ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി വി.എന്‍ വാസവന് പറഞ്ഞു.