യുവാക്കളെ ഇടിച്ച് ഇഞ്ചപ്പരുവമാക്കി കള്ള കേസ് ചമച്ചതിൻ്റെ പേരും നീതിനിർവ്വഹണം

പതിനേഴ് കേസുകളിൽ പ്രതിയായ ഷാഫി എന്ന കൊടും ക്രിമിനലിനെതിരെ നടപടിയൊന്നും എടുക്കാതെ സ്വൈരവിഹാരം നടത്തി നരബലി വരെ ചെയ്യാനുളള അവസരം ഒരുക്കിയതിൻ്റെ പേരും നീതിനിർവ്വഹണം എന്നാണെന്നു അഞ്‍ജു പാർവതി പറയുന്നു. വെറും വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ നിരപരാധികളായ രണ്ട് യുവാക്കളെ അകത്തിട്ട് തേർഡ് ഡിഗ്രി പ്രയോഗിച്ച്ഇടിച്ച് ഇഞ്ചപ്പരുവമാക്കി കള്ള കേസ് ചമച്ചതിൻ്റെ പേരും നീതിനിർവ്വഹണം എന്നാണ്‌. ഇതുപോലെ ഒരു നാറിയ വ്യവസ്ഥിതിയും അഴുകിയ നീതി നിർവ്വഹണവും ഇവിടെ മാത്രമേ കാണൂ എന്ന് അഞ്‍ജു പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

അഞ്‍ജു പാർവതി പ്രഭീ ഷിൻറെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

പതിനേഴ് കേസുകളിൽ പ്രതിയായ ഷാഫി എന്ന കൊടും ക്രിമിനലിനെതിരെ നടപടിയൊന്നും എടുക്കാതെ സ്വൈരവിഹാരം നടത്തി നരബലി വരെ ചെയ്യാനുളള അവസരം ഒരുക്കിയതിൻ്റെ പേരും നീതിനിർവ്വഹണം! വെറും വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ നിരപരാധികളായ രണ്ട് യുവാക്കളെ അകത്തിട്ട് തേർഡ് ഡിഗ്രി പ്രയോഗിച്ച്ഇടിച്ച് ഇഞ്ചപ്പരുവമാക്കി കള്ള കേസ് ചമച്ചതിൻ്റെ പേരും നീതിനിർവ്വഹണം!!

എന്താല്ലേ? വിശപ്പ് ആളിക്കത്തിയപ്പോൾ നാഴി അരി കട്ടെടുത്തവനെ കള്ളനാക്കി നാടു നീളെ നടത്തിച്ച് ഒടുക്കം തച്ചുടച്ച് കൊന്നതും ഒടുക്കം കൺമുന്നിൽ കണ്ട ആ അരുംകൊല കണ്ടില്ലെന്ന് കുറുമാറി കൂടുമാറി വേട്ടക്കാരനൊപ്പം നടക്കുന്നതിൻ്റെ പേരും വ്യവസ്ഥിതി !!യൂണിഫോമിൽ വന്നവൻ അറിഞ്ഞു കൊണ്ട് പത്ത് കിലോ മാങ്ങ കട്ടതും ആ മോഷണം ഒടുക്കം പണം കൊടുത്ത് ഒത്തു തീർപ്പാക്കി നാളെ മുതൽ അതേ യൂണിഫോമും ഇട്ട് നിവൃത്തിക്കേട് കൊണ്ട് വല്ല മാങ്ങയും തേങ്ങയും കക്കുന്നവനെ ഇടിച്ചു സൂപ്പാക്കി നീതി നടപ്പാക്കാൻ ഇറങ്ങുന്നതിൻ്റെ പേരും വ്യവസ്ഥിതി!എജ്ജാതി ? ഇതുപോലെ ഒരു നാറിയ വ്യവസ്ഥിതിയും അഴുകിയ നീതി നിർവ്വഹണവും ഇവിടെ മാത്രമേ കാണൂ!