അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു; അപകടം മീൻ പിടിക്കുന്നതിനിടെ

പറവൂര്‍: മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു. എറണാകുളം പറവൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മത്സ്യത്തൊഴിലാളിയായ ഏഴിക്കര സ്വദേശി ബാബു, മകള്‍ നിമ്യ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.

പുഴയില്‍നിന്ന് നിമ്യയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാർ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും ഫയര്‍ ഫോഴ്‌സും എത്തുന്നതിന് മുന്‍പേ തന്നെ നാട്ടുകാര്‍ ഇരുവരെയും പുഴയിൽ നിന്ന് രക്ഷപ്പെടുത്തി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

മരണപ്പെട്ട നിമ്യ എറണാകുളം കടമക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.