കൂട്ടബലാത്സംഗ കേസ്; സിഐ പി.ആർ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും

തിരുവനന്തപുരം: സിഐ പി.ആർ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവായി. തൃക്കാക്കര കൂട്ടബലാത്സംഗ കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണ്. ഇതിനുള്ള കരട് ഉത്തരവ് നിയമസെക്രട്ടറി അംഗീകരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറി. പോലീസിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ 828 പേരാണുള്ളത്. ഇവരെയും വൈകാതെ പിരിച്ചുവിടും. അറുപതോളം പേർ പോക്‌സോ ഉൾപ്പെടെ ഉള്ള കേസുകളിൽ ഉപ്പെട്ടിട്ടുണ്ട്.

പോക്‌സോ സ്ത്രീപീഡനം, കസ്റ്റഡി മരണം, തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പിരിച്ചുവിടലിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. സിഐ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെങ്കിൽ നടപടികൾ പൂർത്തിയാക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കേണ്ടതുണ്ട്.

എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയാണ് തീരുമാനമെടുക്കുന്നത്. അടുത്തിടെ പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പടെ പ്രതിയാക്കുന്ന പ്രവണത കൂടി വന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ക്രിമിനൽ പോലീസുകളെ പിരിച്ചുവിടാനുള്ള നടപടി ഏറ്റവും ഉചിതമായ തീരുമാനമാണ്.