തിളച്ചുകൊണ്ടിരുന്ന സാമ്പാറിൽ വീണു, രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു : സ്കൂളിൽ ഉച്ചഭക്ഷണത്തിനായി തയാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കലബുറഗി അഫ്സൽപുര ചിന്നമഗേര ഗവ.പ്രൈമറി സ്കൂൾ വിദ്യാർഥി മഹന്തമ്മ ശിവപ്പ ജാംദാർ (8)ആണു മരിച്ചത്.

നവംബർ മൂന്നിനും കർണാടകയിൽ സമാനമായ അപകടത്തിൽ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായിരുന്നു. തിളച്ച സാമ്പാർ ദേഹത്ത് വീണു പത്തു വയസുകാരന് ജീവൻ നഷ്ടമായിരുന്നു. ദാവൻഗരയിലെ ശ്രുതി – ഹനുമന്ത ദമ്പതികളുടെ മകൻ സമർഥ് ആണ് മരിച്ചത്. അടുപ്പിൽ വച്ച പാത്രത്തിൽ നിന്നും സാമ്പാർ എടുക്കവെ കുട്ടിയുടെ ദേഹത്തേക്ക് പാത്രം മറിയുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. രണ്ടു ദിവസം മുൻപായിരുന്നു കുട്ടിയ്ക്ക് അപകടം സംഭവിച്ചത്.