ആദ്യം ചക്കിയുടെ വിവാഹം, കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ല- പാർവതി

മലയാളികളുടെ മാതൃക താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. കാരണം പ്രണയിച്ചു വിവാഹിതരായ പല താരങ്ങളും ഇടയ്ക്കുവച്ച് ജീവിതത്തിൽ രണ്ടായെങ്കിലും കഴിഞ്ഞ ഇരുപത്തിയെട്ടു വർഷമായി, ജയറാമിന്റെയും പാർവതിയുടെയും പ്രണയം അവസാനിച്ചിട്ടില്ല. ഇപ്പോഴും തങ്ങൾ പ്രണയിച്ചുകൊണ്ടേ ഇരിക്കുകയാന്നെനും ഇരുവരുടെയും ചിത്രങ്ങളിൽ നിന്നും വ്യക്തമാണ് മലയാളികളുടെ ഉണ്ടക്കണ്ണി നായികയെ നായകൻ 1992 സെപ്റ്റംബർ 7 നാണ് വിവാഹം ചെയ്തത്. 1988 ൽ അപരൻ എന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് പാർവതിയെ ജയറാം പരിചയപ്പെടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

താരവിവാഹങ്ങൾ പൊതുവെ വലിയ ചർച്ചയാകാറുള്ളത് ബോളിവുഡിൽ ആണ്. എന്നാൽ പാർവതിയുടെയും ജയറാമിന്റെയും മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം ആ നിലയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയായിരുന്നു. ഈ വിവാഹം ഉടനുണ്ടോ എന്ന് പാർവതിയോട് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ഇപ്പോഴത്തെ ചർച്ച. കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ലെന്നും മകൾ മാളവികയുടേത് ഉടനെ കാണുമെന്നുമാണ് പാർവതി പറഞ്ഞത്. നടി കാർത്തികയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാർവതി.

നവംബർ പത്തിനാണ് കാളിദാസ് ജയറാമും തരിണി കലിംഗരായരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. കുടുംബം ഔദ്യോഗികമായി വാർത്ത സ്ഥിരീകരിക്കും മുമ്പ് ഇരുവരും മോതിരം മാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇരുവരുടെയും പ്രണയവാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ തുടക്കം മുതലേ ഏറ്റെടുത്ത ഒന്നാണ്.