ഹോസ്റ്റലിലെ നിരീക്ഷണ ക്യാമറ എസ്എഫ്ഐ പ്രവർത്തകർ മാറ്റി, ഇടിമുറിയിൽ മർദ്ദനങ്ങൾ പതിവ്

വയനാട് : സിദ്ധാർത്ഥന്റെ മരണത്തോടെ പൂക്കോട് വെറ്ററിനറി കോളേജിലും ഹോസ്റ്റലിലും നടന്നിരുന്ന എസ്എഫ്ഐയുടെ ക്രൂരതകളുടെ കഥയാണ് പുറത്തുവന്നത്. ഇത് ശരിവയ്ക്കുകയാണ് മുൻ പിടിഎ പ്രസിഡൻ്റ് കുഞ്ഞാമുവിന്റെ വെളിപ്പെടുത്തൽ. പൂക്കോട് വെറ്ററിനറി കോളേജിലും ഹോസ്റ്റലിലും അക്രമം പതിവായിരുന്നു

അതിക്രമങ്ങളും മറ്റും തടയാനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ക്യാമറ നീക്കം ചെയ്തുവെന്നും അ​ദ്ദേഹം തുറന്നുപറയുന്നു. ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ചെ​ഗുവേരയുടെ പടുകൂറ്റൻ ചിത്രങ്ങളാണ് ഹോസ്റ്റൽ ചുമരുകളിലുള്ളത്. സിദ്ധാർത്ഥ് താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാൾ മാക്സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്.

ഹോസ്റ്റലിൽ മദ്യപാനത്തിനും ലഹരി ഉപയോ​ഗത്തിനുമായി പ്രത്യേകം ഇടം വരെ സജ്ജമാക്കിയിരുന്നു. നാലുകെട്ടായി നിർമ്മിച്ചിരിക്കുന്ന ഹോസ്റ്റലിന്റെ നടുമുറ്റത്താണ് മർദ്ദനം ന‌ടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.