കോവളത്ത് ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്ന് നാല് സ്ത്രീകള്‍ക്ക് പരിക്ക്

തിരുവനന്തപുരം. കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്ന് വീണ് വയനായ് സ്വദേശികള്‍ക്ക് പരിക്ക്. വയനാട്ടില്‍ നിന്ന് എത്തിയ സഞ്ചാരികളായ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. രാവിലെയാണ് അപകടം നടന്നത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടല്‍ കാണുവനായി കെട്ടിയയുണ്ടാക്കിയ ഭാഗത്ത് ഇരിക്കുമ്പോഴായിരുന്നു അപകടം. എന്നാല്‍ ദുര്‍ബലമായ കൈവരി തകര്‍ന്ന് നാല്‌പേരും താഴെ കരിങ്കല്ല് വിരിച്ചിരിക്കുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. വയനാട് നിന്ന് തിരുവനന്തപുരത്തെത്തിയ ഇവര്‍ രാവിലെയാണ് കോവളത്തെത്തിയത്.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം ഒരാളുടെ നില ഗുരുതരമല്ല. ഹസീന, ആയീഷ, ആസിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരിവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.