ജീവിക്കുന്നതിനേക്കാൾ ഭേതം മരണം, തിരിച്ചടിച്ച് 10 ലക്ഷം ഗാസാ വാസികൾ,അവസാന തുള്ളി രക്തം വരെ പോരാടുമെന്ന് ഹമാസ്

ഗാസയിൽ അമേരിക്കൻ ഡെഡ് ലൈൻ അന്ത്യശാസനം വന്നതോടെ സ്ഥിതിഗതികൾ രൂക്ഷമായി. ആണവായുധം ഇട്ട് കൊന്നാലും ജീവിക്കുന്നതിലും ഭേദം മരണം എന്ന് ഒരു കൂട്ടം ഗാസാവാസികൾ. 10 ലക്ഷം ഗാസക്കാർ രക്ഷപെട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഗാസയിൽ മരിച്ച് വീഴും എന്ന് പ്രഖ്യാപിച്ച് ഹമാസിനു പിന്തുണ പ്രഖ്യാപിച്ചു.

എന്നാൽ ഇതിനകം 2 ലക്ഷം പേർ ഗാസ വിട്ട് പോയി. കൂടുതൽ പേർ പാലായനം നടത്തുകയാണ്‌. മൊത്തം 22 ലക്ഷം പേർ ഗാസയിൽ ഉണ്ട്. ഇതിൽ 10 ലക്ഷം പേർ എങ്കിലും ഹമാസിനൊപ്പം അവസാന പോരാട്ടത്തിനും തയ്യാറായി നില്ക്കും എന്നാണ്‌ സൂചനകൾ വരുന്നത്

ഇതിനിടെ ഹമാസ്, അവസാന തുള്ളി രക്തം വരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. ജനങ്ങളോട് ഗാസയിൽ തുറ്റരാനും യു എസ് , ഇസ്രായേൽ, യു എൻ മുന്നറിയിപ്പ് ധിക്കരിക്കാനും ആവശ്യപ്പെട്ടു.ഇതോടെ ഗാസയിൽ 10 ലക്ഷം ജനങ്ങൾ പലായനം ചെയ്യാനുള്ള ഉത്തരവിനെ ധിക്കരിച്ചു.ഇത് ഇസ്രായേലിന്റെ സൈനീക നീക്കം ദുഷ്കരമാക്കും. ജനങ്ങളേ കൊലപ്പെടുത്തി ഇസ്രായേൽ നീങ്ങിയാൻ അതും തിരിച്ചടിയാകും. ശരിക്കും ഹമാസിനു 10 ലക്ഷം പേരേ പരിചകളാക്കി ഉപയോഗിക്കാൻ സാധിച്ചിരിക്കുന്നു.

ജനസാന്ദ്രതയുള്ള ഫലസ്തീൻ പ്രദേശം നിയന്ത്രിക്കുന്ന ഹമാസ്, അവസാന തുള്ളി രക്തം വരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തത് യുദ്ധത്തിന്റെ ഭീകരത വർദ്ധിപ്പിക്കും.കൂട്ട കുരുതി ഉണ്ടാകുമോ എന്ന് ഭയത്തോടെ ലോകം…വടക്കൻ ഗാസയ്‌ക്കെതിരായ സമ്പൂർണ ആക്രമണത്തിനുള്ള പദ്ധതികൾ നിർത്തിവയ്ക്കാൻ രാജ്യങ്ങൾ വെള്ളിയാഴ്ച വൈകി ഇസ്രായേലിനോട് അഭ്യർത്ഥിച്ചു,

രണ്ട് ദിവസം മുമ്പ് ഗാസയുടെ മധ്യഭാഗത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിയ മുഹമദ് ബിൻ എന്ന 20 കാരന്റെ നിലപാട് വൈറലായി. ഇയാൾ പരികേറ്റിട്ടും തകർന്ന കെട്ടിടത്തിൽ നിന്നും പുറത്ത് വരാൻ കൂട്ടാക്കിയില്ല.പുറത്തുപോകുന്നതിലും നല്ലത് മരണമാണ് എന്നും ഞാൻ ഇവിടെ കിടക്കും എന്നും ആയിരുന്നു പറഞ്ഞത്.ഞാൻ ഇവിടെ ജനിച്ചു, ഞാൻ ഇവിടെ മരിക്കും, വിട്ടുപോകുന്നത് ജനൈച്ച നാടിനു ഒരു കളങ്കമാണ് എന്നും മുഹമദ് ബിൻ പറഞ്ഞത് വൈറലായിരുന്നു.

പവർ സപ്ലൈസ് വിച്ഛേദിക്കുകയും ഫലസ്തീൻ എൻക്ലേവിൽ ഭക്ഷണവും വെള്ളവും കുറയുകയും ചെയ്തതോടെവ്യോമാക്രമണത്തിനും ഇസ്രായേൽ ഉപരോധത്തിനും ശേഷം, ഗാസയിലെ സാധാരണക്കാർ അസാധ്യമായ അവസ്ഥയിലാണെന്ന് യുഎൻ പറഞ്ഞു.എന്നാൽ തട്ടികൊണ്ട് പോയ ഇസ്രായേലികളേ മുഴുവൻ ഇസ്രായേലിൽ എത്തിക്കൂ എന്നിട്ട് നിങ്ങൾ ടാപ്പ് തുറന്നാൽ മതി എന്നായിരുന്നു ഇസ്രായേൽ മറുപടി.ഗാസയിലെ സാധാരണ ജനങ്ങൾക്ക് ചുറ്റുമുള്ള കുരുക്ക് മുറുകുകയാണ്.ആളുകൾ തിങ്ങിപ്പാർക്കുന്ന യുദ്ധമേഖലയിലൂടെ 24 മണിക്കൂറിനുള്ളിൽ എങ്ങനെ ഇവർ പുറത്ത് കടക്കും എന്നും ചോദ്യം ഉയരുന്നു. അടുത്ത അതിർത്തിയായ ഈജിപ്ത് അങ്ങോട്ട് കയറ്റില്ല.

ഗാസ മുനമ്പിന്റെ വടക്കൻ പകുതിയിൽ എൻക്ലേവിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായ ഗാസ സിറ്റി ഉൾപ്പെടുന്നു. എൻക്ലേവിനെ വിഭജിക്കുന്ന തണ്ണീർത്തടങ്ങളിലൂടെ മുഴുവൻ ജനങ്ങളും സഞ്ചരിക്കണമെന്നാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞതായി യുഎൻ പറഞ്ഞു.

ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്

“ഗാസ നഗരത്തിലെ പൗരന്മാരേ, നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കും നിങ്ങളുടെ കുടുംബങ്ങളുടെ സുരക്ഷയ്ക്കും തെക്കോട്ട് ഒഴിഞ്ഞുമാറുക, നിങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസ് ഭീകരരിൽ നിന്ന് സ്വയം അകന്ന് മാറുക.ഹമാസ് സിവിലിയൻ കെട്ടിടങ്ങളിലും താഴെയും ഒളിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഇസ്രായേൽ സൈന്യം പറഞ്ഞു.