ആദ്യ മലയാള ചിത്രം ഇറങ്ങിയപ്പോള്‍ നായിക ഗൗരിക്ക് കോവിഡ്, താരം ക്വാറന്റീനില്‍

തമിഴ് സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് ഗൗരി ജി കിഷന്‍. 96 എന്ന ചിത്രത്തിലെ ജാനു എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തെത്തിയ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ താന്‍ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

ഒരാഴ്ചയായി താന്‍ വീട്ടില്‍ തന്നെ ക്വറന്റീനില്‍ കഴിയുകയാണെന്ന് ഗൗരി വ്യക്തമാക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി ഗൗരി കൊച്ചിയില്‍ വരികയും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇപ്പൊ തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഗൗരി പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കാനും ഗൗരി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്. സണ്ണി വെയ്‌നും, ഗൗരി ജി. കിഷനും നായികാനായകന്മാരാവുന്ന ചിത്രമാണിത്. ചിത്രം ഏപ്രില്‍ ഒന്നിന് തിയേറ്ററുകളില്‍ റിലീസാവും. മനുഷ്യനും അവന്റെ വളര്‍ത്തുനായയും തമ്മിലെ ബന്ധമാണ് സിനിമയുടെ പശ്ചാത്തലം.

നവാഗതനായ പ്രിന്‍സ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളം വിട്ട് ചെന്നൈയില്‍ ചേക്കേറിയ ഗീതാ കിഷന്റെയും വൈക്കത്തുകാരി വീണയുടെയും മകളാണ് ഗൗരി. ബാംഗ്‌ളൂരില്‍ നിന്നുമാണ് ഗൗരി ഉന്നതവിദ്യാഭ്യാസം നേടിയത്.