കേരളത്തിൽ ബ്രാ ലെസ് കാമ്പൈൻ,മാധ്യമ പ്രവർത്തകർ കാമ്പൈൻ പോസ്റ്റുകളുമായി

കേരളത്തിൽ സ്ത്രീകൾക്ക് ഇടയിൽ ബ്രാ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന കാമ്പൈൻ. ഗോയിങ്ങ് ബ്രാലെസ് എന്ന പേരിൽ സോഷ്യൽ മീഡിയ ഹാഷ്ടാഗുകൾ ഇറക്കിയാണ്‌ വനിതാ മാധ്യമ പ്രവർത്തകർ പ്രചരണം നടത്തുന്നത്. പ്രചരണത്തിന്റെ സ്ക്രീൻ ഷോട്ടുകൾ വയ്ച്ച് മാധ്യമ പ്രവർത്തകനായ അജയ കുമാർ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരിക്കുന്നു.

ബ്രാ വലിച്ചെറിയലും ഒഴിവാക്കലും ഇപ്പോൾ ലോകത്ത് പുരോഗമന വാദികളായ സ്ത്രീകൾ ചെയ്യുകയാണ്‌.സ്തനം താങ്ങികൾ വേണ്ട എന്നും പ്രകൃതിദത്തമായത് അങ്ങിനെ തന്നെ തുടരട്ടേ എന്നും ആണ്‌ ഇവരുടെ വാദം.പോസ്റ്റിൽ പറയുന്നത് ഇങ്ങിനെ..ബ്രാലെസ് വിപ്ലവവുമായി കേരളത്തിലെ വനിതാ മാപ്രകൾ.

വനിതാ മാധ്യമ പ്രവർത്തക സരത സരസ്വതി എന്നവരുടെ പോസ്റ്റാണ്‌ സ്ക്രീൻ ഷോട്ടായി അജയ കുമാർ പങ്കുവയ്ച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകയുടെ പോസ്റ്റിൽ പറയുന്നത് ഇങ്ങിനെ

ഞാനും ബ്രാലെസ് ആയിട്ട് ആഴ്ച്ചകൾ ആകുന്നു.ഇതിത്രയുമേ ഉള്ളു എന്നറിഞ്ഞിരുന്നു എങ്കിൽ പണ്ടേ ചെയ്തേനേ. നമ്മൾ ബ്രാ ഇട്ടില്ലെങ്കിലും ലോകത്തിന്റെ ഒരു കാൽ ഇളകി വീഴുമെന്ന് പേടിച്ച് വയ്ച്ചേക്കുവായിരുന്നു

പോസ്റ്റിന്റെ അടിയിൽ കമന്റുകളും വന്നിട്ടുണ്ട്. അത് ഇങ്ങിനെ…

ബ്രാലെസ് ലോകത്തിൽ പലയിടത്തും നടക്കുന്ന ഒരു കാമ്പൈൻ ആണ്‌. ബ്രാലെസ് ആയി വാർത്ത വായിക്കുന്ന അവതാരികമാർ വരെയുണ്ട്.മാധ്യമ പ്രവർത്തകമാരാണ്‌ ഇതിന്റെ പ്രചാരകരിൽ അധികവും.

പാശ്ചാത്യ ശൈലിയാണ്‌ ബ്രാ ഒഴിവാക്കുന്ന രീതി. ഇത് ഇപ്പോൾ പാശ്ചാത്യ സ്ത്രീകളിൽ സ്വാധീനം ചെലുത്തി. ജെന്നിഫർ ആനിസ്റ്റൺ ആണ്‌ ലോകത്ത് ഇന്തിന്റെ ഏറ്റവും വലിയ പ്രചാരക. ജെന്നിഫർ ആനിസ്റ്റൺ ബ്രെലെസ് ആകുന്നതിന്റെ രണ്ട് പതിറ്റാണ്ടുകൾ ആഘോഷിക്കുന്നു എന്ന് കുറിച്ചുകൊണ്ടൊള്ള ജെന്നിഫറിന്റെ പോസ്റ്റും വൈറലായിരുന്നു. 20 കൊല്ലമായി ഞാൻ ബ്രാ ഒഴിവാക്കിയിട്ട് എന്നും എന്റെ സ്തനങ്ങൾക്ക് ഇത് ഉപകാരപ്പെട്ടിട്ടേ ഉള്ളു എന്നും ജെന്നിഫർ ഉപദേശിക്കുന്നു

ബ്രാലെസ് ഫാഷൻ പരേഡുകളും ലോകത്ത് ഉണ്ട്. ഇതിൽ ശ്രദ്ധ നേടിയത് റിഹാന എന്ന മോഡലാണ്‌. ബ്രാ ബ്യൂട്ടി ഇല്ല! ബ്രെലെസ് ആകുമ്പോൾ താൻ ഒരിക്കലും ലജ്ജിക്കുന്നില്ലെന്ന് റിഹാന പറയുന്നു