നുഴഞ്ഞുകയറാന്‍ ഭീകരരെ സഹായിക്കാന്‍ സ്വന്തം പോസ്റ്റുകള്‍ തീവെച്ച് നശിപ്പിച്ച് പാക് സൈന്യം

ശ്രീനഗര്‍. ഭീകരരെ സഹായിക്കാന്‍ പാക് സൈന്യം സ്വന്തം പോസ്റ്റുകള്‍ തീവെച്ച് നശിപ്പിച്ചതകായി റിപ്പോര്‍ട്ട്. ജമ്മുകശ്മീരിലേക്ക് ഭീകരരെ നുഴഞ്ഞ് കയറാന്‍ സഹായിക്കുന്നതിനായിട്ടാണ് പോസ്റ്റുകള്‍ പാക് സൈന്യം തീവെച്ച് നശിപ്പിച്ചത്. അതിര്‍ത്തിയിലെ നിരീക്ഷണ ഉപകരണങ്ങളുടെ ശ്രദ്ധ തിരിച്ച് ഭീകരരെ രക്ഷപ്പെടാനുള്ള വഴി ഒരുക്കുകയാണ് ഇത്തരം ഒരു നീക്കത്തിലൂടെ ലക്ഷ്യം വെച്ചതെന്നാണ് നിഗമനം.

പാക് സൈന്യത്തിന്റെ ഈ ശ്രമം ഇന്ത്യ മുന്‍കൂട്ടികണ്ട് പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം അതിര്‍ത്തിയില്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റുകള്‍ തകര്‍ത്തത്. ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം ഉണ്ടായത് ജമ്മു ജില്ലയിലെ അഖ്‌നൂര്‍ സെക്ടറിലാണ്.

സൈന്യം നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സൈന്യം ഭീകരരുടെ നീക്കം കണ്ടെത്തിയത്.