ഇതിൽ ഏതാണ് ഒറിജിനൽ, പിറന്നാൾ സമ്മാനം കണ്ട് ഞെട്ടി നടൻ പക്രു

പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ,. പൊക്കമില്ലായ്മ ഒരിക്കലും ജീവിതത്തിൽ വിജയിക്കുന്നതിന് ഒരു തടസവുമല്ലെന്ന് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അജയ് കുമാർ ആദ്യമായി നായകനാകുന്നത്. ഏറ്റവും പൊക്കം കുറഞ്ഞ നായകൻ എന്ന ഗിന്നസ് റെക്കോർഡ് ഈ ചിത്രത്തിലൂടെ നടൻ സ്വന്തമാക്കി. പക്രുവിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. 2006ൽ ആണ് പക്രു ദീപ്തിയെ വിവാഹം ചെയ്യുന്നത്. ഇവരുടെ ഏക മകൾ ദീപ്ത കീർത്തിയും മലയാളികൾക്ക് സുപരിചിതരാണ്. ആദ്യ മകളുടെ മരണത്തെ കുറിച്ച് പക്രു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ,

പക്രുവിന് പിറന്നാൾ ദിനത്തിൽ ഒരു അപൂർവ്വ സമ്മാനം. കലാകാരനായ ഹരികുമാർ കുമ്പനാട് നിർമ്മിച്ച പക്രുവിൻറെ മെഴുക് പ്രതിമയാണ് ആ ഞെട്ടിക്കുന്ന സമ്മാനം. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിലാണ് പ്രതിമ അനാശ്ചാദനം ചെയ്തത്. ഒറ്റ നോട്ടത്തിൽ സാക്ഷാൽ ഗിന്നസ് പക്രു തന്നെ.. അത്ര സൂക്ഷമമായാണ് ഹരികുമാർ കുമ്പനാട് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. വേദിയിലെത്തിയ പ്രകുവിൻറെ അതേ വസ്ത്രം ധരിച്ച പ്രതിമ കണ്ട കാണികളും ആദ്യം ഒന്ന് അമ്പരന്നു.. ഇതിൽ ഏതാണ് ഒറിജിനൽ ?

കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോൾ തോന്നിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു. ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. നമ്മളും കലാമേഖലയിൽ നിൽക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. ശിൽപി ഹരികുമാർ തന്നെ അത്ഭുതപ്പെടുത്തിയെന്നും പക്രു പറഞ്ഞു.

മമ്മൂട്ടി മോഹൻ ലാൽ മൈക്കിൾ ജാക്സൺ എന്നിവരുടെ പ്രതിമകൾ ഹരികുമാർ നിർമ്മിച്ചിട്ടുണ്ട്. തന്റെ മ്യൂസിയത്തിൽ ഇനി പക്രുവും ഉണ്ടാകുമെന്ന് ഹരികുമാർ പറയുന്നു. രണ്ടുമാസത്തെ പരിശ്രമത്തിനു ഒടുവിൽ ആണ് ജീവൻ തുടിക്കുന്ന പ്രതിമ നിർമ്മിച്ചത്.