ഹേറ്റേഴ്‌സാണ് എന്റെ ഫാന്‍സ്- ടിനി ടോം

സ്‌നേഹിക്കുന്നവരേക്കള്‍ കൂടുതല്‍ തന്നെ പ്രിയം വെറുക്കുന്നവര്‍ക്കാണെന്ന് ടിനി ടോം. അഭിപ്രായങ്ങള്‍ തുറന്ന് പറയാറുണ്ട് എന്നാല്‍ ജിവിതത്തില്‍ ആരെയും ഉദ്രവിച്ചിട്ടില്ലെന്നും ടിനി ടോം പറയുന്നു.

മിമിക്രി ഇനി ചെയ്ത് തെളിയിക്കേണ്ട ആവശ്യം ഇല്ല. വെറുക്കുന്നവരാണ് തന്റെ ഫാന്‍സ് എന്നും അദ്ദേഹം പറയുന്നു. മിമിക്രി കൊണ്ട് എന്താണോ നേടാന്‍ സാധിക്കുന്നത് അത് താന്‍ നേടി. കുടുംബപരമായി അഭിനയത്തിലുള്ള വ്യക്തിയല്ല താന്‍.

മമ്മൂട്ടി വഴിയാണ് സിനിമയില്‍ എത്തുന്നത്. 10 വര്‍ഷം മുമ്പ് പ്രാഞ്ചിയേട്ടനില്‍ അഭിനയിച്ചു. മമ്മൂക്ക തന്നെയാണ് എന്നെ സെലക്റ്റ് ചെയ്തത്. ഇവന്‍ പെര്‍ഫെക്റ്റാണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ടിനി ടോം പറയുന്നു.

സുരേഷ് ഗോപി മുഖ്യകഥാപാത്രമായി എത്തിയ ജോഷി ചിത്രം പാപ്പനാണ് ടിനി ടോം അഭിനയിച്ച തിയേറ്ററുകളില്‍ തുടരുന്ന ചിത്രം. വിനയന്‍ സംവിധാനം ചെയ്യുന്ന 19-ാം നൂറ്റാണ്ടാണ് ടിനി ടോമിന്റെ വരാന്‍ പോകുന്ന ചിത്രം.