ആർഡിഒയ്‌ക്ക് 10,000 രൂപ പിഴ പിഴ ചുമത്തി ഹൈക്കോടതി

എറണാകുളം : ആർഡിഒക്ക് 10,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. ഫോർട്ടുകൊച്ചി ആർഡിഒക്കാണ് കോടതി ഉത്തരവ് പാലിക്കാത്തതിന് ഹൈക്കോടതി പിഴ ചുമത്തിയത്. അഡ്വ.ജനറലിന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാതിരുന്നതും നടപടിക്ക് കാരണമായി.

ഭൂമി തരംമാറ്റൽ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് വന്ന് ഒരു വർഷത്തിനുശേഷവും ആർഡി.ഒ നടപ്പാക്കിയിരുന്നില്ല. ഇതേതുടർന്നാണ് കോടതി ആർഡിഒക്ക് പിഴ ചുമത്തിയത്.

അതേസമയം കൊച്ചിയിൽ വീടിന് സമീപത്തെ പ്രാര്‍ഥന കേന്ദ്രത്തില്‍ നിന്നും അമിത ശബ്ദം പരാതി നല്‍കിയ വനിതയുടെ പേരില്‍ കേസെടുത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. അവര്‍ കൊടതിയില്‍ എത്തിയത് തൊഴുകൈയും കണ്ണീരുമായിട്ടാണ്.

കോടതി തൊഴുകൈയോടെ വരേണ്ടയിടമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതിയില്‍ കേസ് ഉന്നയിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. നീതിയുടെ ദേവാലയമാണെങ്കിലും ഇവിടെ ഇരിക്കുന്നത് ദൈവങ്ങള്‍ അല്ലെന്നും ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണ് വരുന്നവര്‍ എന്നും കോടതി പറഞ്ഞു.

ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു. ഭീഷണിപ്പെടുത്തി, ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് പോലീസ് വനിതയ്ക്ക് എതിരെ കേസ് എടുക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിനിയ്‌ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.