എന്റെ ശരീരത്തിൽ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാനം: ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

തനിക്ക് നേരെ ഉയരുന്ന ട്രോളുകളെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഇപ്പോൾ. ‘എഴുപത്തിയഞ്ച് ശതമാനം ട്രോളുകളും എന്നെ ബാധിക്കാറില്ല. ഞാൻ ഒന്നിനേയും സീരിയസായി എടുക്കുന്ന ആളല്ല. പക്ഷെ ഞാൻ ഇപ്പോൾ ഏറ്റുവാങ്ങുന്നത് അതിനും ഇച്ചിരി മുകളിലുള്ളതാണ്’ ഹണി റോസ് പറയുന്നത്.

ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ,

‘തുടക്കത്തിൽ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആദ്യം കരുതി പരാതികൊടുക്കാം, ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എന്ന് പറയുന്നത് തന്നെ വാർത്ത ക്രിയേറ്റ് ചെയ്യപ്പെടുന്ന ഇടമാണ്. ഒരു പരാതി കൊടുത്താൽ പിന്നെ ഞാൻ പരാതി കൊടുത്ത് പരാതികൊടുത്ത് മുടിയും എന്നാണ് തോന്നുന്നത്. പിന്നെ അതിന്റെ പുറതെ ദിവസവും നടക്കേണ്ടി വരും. ഇതിനെയൊന്നും സീരിയസായി എടുക്കാറില്ല.

ഈ പറയുന്ന കല്ലേറ് നടക്കുന്ന സോഷ്യൽ മീഡിയ നമ്മളുടെ ഫോണിലുള്ളതാണ്. അതിൽ എന്തിനാണ് വിഷമിക്കുന്നത്. ആ ഫോൺ അങ്ങ് മാറ്റി വച്ചാൽ പോരെ. അമ്മ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്, അച്ഛൻ ഒട്ടുമില്ല. അമ്മയാണ് ഇവർ പറഞ്ഞത് കണ്ടോ എന്ന് പറഞ്ഞ് വരിക. പ്രതികരിക്കണം എന്നൊക്കെ പറയാറുള്ളത് അമ്മയാണ്. ഇപ്പോൾ അമ്മയ്ക്കും ശീലമായി. നമ്മൾ പ്രതികരിക്കാൻ പോയാൽ അത് പിന്നെ വലിയൊരു വാർത്തയാകും.

എന്റെ ശരീരത്തിൽ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്. ഞാൻ എന്തിനാണ് അത് വേറെ ആളെ ബോധ്യപ്പെടുത്തുന്നത്. ഞാൻ കള്ളുകുടിച്ചോ കഞ്ചാവ് അടിച്ചോ ശരീരം നശിപ്പിക്കുന്നില്ല. നന്നായി മെയ്‌ന്റെയ്ൻ ചെയ്യുന്നുണ്ട്. ദൈവാനുഗ്രഹത്താൽ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. പഴയതിലും നന്നായിരിക്കുന്നുവെന്ന് ആളുകൾ പറയുന്നുമുണ്ട്. അത് നല്ലൊരു കാര്യമല്ലേ മോശം കാര്യമല്ലല്ലോ’.