അമ്മ എന്നും ഫോണ്‍ വിളിക്കുമായിരുന്നു; കൊല്ലപ്പെട്ട പത്മത്തിന്റെ മകന്‍ സെല്‍വരാജ്

കൊച്ചി. കേരളത്തില്‍ നരബലി നടന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അമ്മ എല്ലാ ദിവസവും ഫോണ്‍ ചെയ്യുമായിരുന്നുവെന്ന് നരബലിക്ക് ഇരയായ പത്മത്തിന്റെ മകന്‍ സെല്‍വരാജ് പറുയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 26 മതുല്‍ ഫോണ്‍ ചെയ്തിട്ടില്ല. ഫോണ്‍ വിളിക്കാതായതോടെ വല്ലായ്മ തോന്നിയിരുന്നുവെന്ന് സെല്‍വരാജ് പറയുന്നു.

പിറ്റേദിവസം തന്നെ കേരളത്തില്‍ എത്തി. അമ്മയെ വലസ്ഥലങ്ങളിലും അന്വേഷിച്ചു എന്നാല്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും സെല്‍വരാജ് പറയുന്നു. കോള്‍ ലിസ്റ്റുകളും സിസിടിവികളും പരിശോധിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വലിയ ക്രീരത പുറത്ത് വന്നത്. പൊന്നുരുന്നി പഞ്ചടി കോളനിയിലാണ് പത്മ താമസിച്ചിരുന്നത്. ലോട്ടറി കച്ചവടമായിരുന്നു അമ്മയുടെ തൊഴില്‍ എന്ന് സെല്‍വരാജ് പറയുന്നു.

രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്ണങ്ങളാക്കി പത്തനംതിട്ടയ്ക്ക് സമീപം ഇലന്തൂരില്‍ കുഴിച്ചിട്ടത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണെന്ന് പോലീസ് പറയുന്നു. തിരുവല്ലയിലെ ദമ്പതികള്‍ക്കായിട്ടാണ് പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നും സ്ത്രീകളെ കടത്തിക്കൊണ്ട് പോയതെന്നാണ് വിവരം. കേസില് മൂന്ന് പേരെ പോലീസ് പിടികൂടി. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക എന്ന പേരില്‍ പ്രതി ഷാഫി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് കണ്ട് തിരുവല്ല സ്വദേശിയായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ഇയാളെ ബന്ധപ്പെട്ടു. തുടര്‍ന്ന് നരബലിയാണ് പരിഹാരം എന്ന് പറഞ്ഞ് ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീട് ഇത് പറഞ്ഞ് ഇയാള്‍ പണം കൈക്കലാക്കി. തുടര്‍ന്ന് ആറ് മാസം മുമ്പ് കാലടി സ്വദേശിയായ റോസിലിയെ തട്ടിക്കൊണ്ടുപോയി നരബലി നടത്തി. ഒരാളെ കൂടി ബലി നല്‍കണമെന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബര്‍ 26ന് കടത്തിക്കൊണ്ടുപോയത്.