ക്ഷേത്രവും വിശ്വാസങ്ങളും മിത്താണെങ്കില്‍ എന്തിനാണ് ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ എടുക്കുന്നത് കെ സുരേന്ദ്രന്‍

തിരുവനന്തപുരം. സിപിഎം ആസൂത്രിതമായി ഒരു വിഭാഗത്തെ അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രന്‍. ക്ഷേത്രങ്ങളും വിശ്വാസങ്ങളും മിത്താണെങ്കില്‍ എന്തിനാണ് ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ എടുക്കുന്നതെന്ന് കെ സുരേന്ദ്രന്‍. ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തെ തല്ലിക്കെടുത്തുവനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആസൂത്രിതമായ ഹിന്ദുവേട്ടയാണിത്.

സിപിഎം പലപ്പോഴും ഹിന്ദുവിശ്വാസത്തെ തകര്‍ക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഗുരുവായൂരപ്പന്റെ മുന്നില്‍ ചെന്ന് ആ വിളക്ക് കാണുന്നിടത്താണോ ആശാന്‍ ഇരിക്കുന്നതെന്ന് ചോദിച്ച വ്യക്തിയാണ് പിണറായി വിജയന്‍. എല്ലാ ക്ഷേത്ര വിശ്വാസങ്ങളും മിത്താണെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡ് എന്ന് അദ്ദേഹം ചോദിച്ചു. ദേവസ്വം ബോര്‍ഡ് എന്തിനാണ് നടത്തുന്നത്.

സംസ്ഥാനത്ത് നാമജപയാത്ര നടത്തിയവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നു. എന്നാല്‍ ആയുധ പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ കേസില്ല. ഭീകര സംഘടനകള്‍ക്കെതിരെയും കേസില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോവിന്ദന്‍ വാക്ക് മാറ്റി പറഞ്ഞത് കൊണ്ട് കാര്യമില്ല. ഷംസീര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പുറയുക തന്നെ വേണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.