കൊച്ചിയിൽ യുവതിക്ക് നേരെ മദ്രസ അദ്ധ്യാപകന്റെ ന​ഗ്നതാ പ്രദർശനം, അറസ്റ്റ്

കൊച്ചി : യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. എറണാകുളം വെങ്ങോല സ്വദേശി മനാഫിനെയാണ് അറസ്റ്റ് ചെയ്തത്. മാറമ്പള്ളി ജമാ അത്തിൽ ഉസ്താദാണ് ഇയാൾ. കാഞ്ഞിരമറ്റം ഭാഗത്ത് നിന്നും മുളന്തുരുത്തി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന മനാഫ് പെരുമ്പിള്ളി ബസ് സ്റ്റോപ്പിന് സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ന​​ഗ്നതാ പ്രദർശനം നടത്തിയത്.

മൊബൈലിൽ ദൃശ്യം പകർത്താൻ ശ്രമിച്ചതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.