ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ദേശീയ പട്ടികവർഗ കമ്മിഷൻ

തിരുവനന്തപുരം. വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെയും യുവമോർച്ചയുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഇതുസംബന്ധിച്ച് ജില്ലാ കലക്ടറോടും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറോടും ഉടൻ റിപ്പോർട്ട് തേടും. ദേശീയ പട്ടികവർഗ കമ്മിഷൻ ചെയർമാൻ ഹർഷ് ചൗഹാന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്. യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്, എസ്‌സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് തുടങ്ങിയവർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ചെയർമാന് പരാതി നൽകിയിരുന്നു.