കാനഡയിൽ ഇന്ത്യൻ മിന്നലാക്രമണം, 10570 കിലോമീറ്റർ കടന്ന് കാനഡയുടെ മണ്ണിൽവെച്ച് ശത്രു സംഹാരം

കാനഡയിൽ കയറി നമ്മുടെ മിലിട്ടറി ഇന്റലിജൻസ് റോ യുദ്ധം നടത്തി ശത്രുവിനെ കൊലപ്പെടുത്തി എന്നത് ഇന്ത്യക്കാർക്ക് അവിശ്വസനീയം..എന്നാൽ ഇന്ത്യ അത് ചെയ്തു എന്നും ഇന്ത്യയേ എന്ന് കേട്ടാൽ വിറയ്ക്കനം ഭയക്കണം എന്നും കാനഡ തന്നെ എല്ലാം സ്ഥിരീകരിച്ച് പറയുന്നു. കാനഡ എന്ന വികസിത രാജ്യത്തിന്റെ മടയിൽ കയറി ഇന്ത്യ യുദ്ധം ചെയ്ത് ശത്രു സംഹാരം നടത്തി വിലാളി വീരനേ പോലെ സുരക്ഷിതമായി തിരികെ എത്തിയോ? ലോകത്തേ വമ്പന്മാരുടെ രഹസ്യ കേന്ദ്രങ്ങളിൽ അവരുടെ പുലിമടയിൽ കയറി യുദ്ധം ചെയ്ത് തകർക്കാൻ ഇന്ത്യക്ക് സാധിക്കും. ഈ ഇന്ത്യൻ ധീരതയുടെ കരുത്ത് ലോകത്തേ ഭീതിയോടെയും ഭയത്തോടെയും ഓർമ്മപ്പെടുത്തുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നത് കാനഡയാണ്‌.

കാനഡയുടെ ഉള്ളറയിൽ കയറി ഒരു ഇന്ത്യൻ മിന്നലാക്രമണം നടന്നു എങ്കിൽ തന്നെ ഇത് ലോകത്തേ ഭയപ്പെടുത്തുന്ന ആധുനിക ഇന്ത്യയുടെ നീക്കങ്ങൾ ആയാലോ? പഴയ ഇന്ത്യ എല്ലാം സഹിക്കും. പുതിയ ഇന്ത്യ അപ്പോൾ അപ്പോൾ തിരിച്ചടിക്കും. കാർഗിൽ മുതൽ, ലഡാക്കിലും, എല്ലാം നാം അത് കണ്ടു. മോദി അധികാരത്തിൽ വന്ന ശേഷം പാക്കിസ്ഥാനിൽ പല തവണ മിന്നലാക്രമണം നടത്തി. പാക്ക് തലസ്ഥാനത്തിനു സമീപം പോയി മിന്നലാക്രമണം നടത്തി ഇന്ത്യ ലോകത്തേ തന്നെ വിറപ്പിച്ചു. ഇപ്പോൾ കാനഡ അതും ഭൂമിയുടെ മറു ഭാഗത്ത് ചെന്ന് ശത്രു സംഹാരം ഇന്ത്യ നടത്തി എന്ന് കാനഡയാണ്‌ സ്ഥിരീകരിച്ചിരിക്കുന്നത്.

ഖലിസ്ഥാൻ ഭീകരനും ഇന്ത്യക്ക് വണ്ട മോസ്റ്റ് വാണ്ടട് ക്രിമിനലുമായ ഹര്‍ദീപ് സിങ് നിജ്ജാറിനെ കാനഡയിൽ കയറി കൊന്നു തള്ളിയത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി എന്നാണ്‌ കാനഡയുടെ പരാതി. ഓർക്കണം ഒരു കൊടും ഭീകരനെ കൊല്ലാൻ ആയിരുന്നു അമേരിക്ക അഫ്ഗാനിസ്ഥാൻ ചുട്ടെരിച്ചത്. ബിൻ ലാദനെ പിടിക്കാൻ. ആയുദ്ധം 2 പതിറ്റാണ്ട് അമേരിക്ക നടത്തി, ഐ എസിനെ ഒതുക്കാൻ ഇറാഖും ലിബിയയും, സിറിയയും ഒക്കെ അമേരിക്ക അഗ്നി വർഷത്താൽ ചുട്ടെരിച്ചു. അങ്ങിനെയുള്ള ലോക ചരിത്രം ഭീകരന്മാർക്കെതിരെ ഉള്ളപ്പൊഴാണ്‌ ഖലിസ്ഥാൻ ഭീകരനു പാലും പഴവും നല്കി അവന്റെ ആരോഗ്യവും മറ്റും പൊന്ന് പോലെ നോക്കുന്ന കനേഡിയൻ കുന്തന്ത്രങ്ങൾ. കൊടിം ഭീകരൻ വെടിയേറ്റ് മരിച്ചപ്പോൾ അതിൽ നൊന്ത കാനഡ… ഇപ്പോൾ ആ വേദനയിൽ ഇന്ത്യക്കെതിരെ ശബ്ദിക്കുകയും ഇന്ത്യയിലേക്ക് നോക്കി കരയുകയും ചെയ്യുമ്പോൾ ഒരു കാര്യം ഉറപ്പാണ്‌., ഇന്ത്യക്കെതിരെ ചെറുവിരൽ പൊലും അനക്കാനുള്ള കെല്പ്പ് കാനഡക്ക് ഇല്ല.നോക്കിയിരുന്ന് മോങ്ങാനോ ആകൂ എന്നും ഉറപ്പ്

ഇനി കാനഡ കരഞ്ഞ് വേദനിക്കുന്ന ഹര്‍ദീപ് സിങ് നിജ്ജാർ ഭീകരൻ ആരെന്ന് ഒരിക്കൽ കൂടി പറയാം.ഇന്ത്യ വിഭജിക്കാൻ അട്ടിപേർ എടുത്ത് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവൻ.പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി ഇന്ത്യയിൽ വർഗീയ കലാപം പ്ളാൻ ചെയ്ത ആൾ.കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി റിപുദാമൻ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതി.2015ൽ പാക്ക് ചാരസംഘടന ഐഎസ്ഐ ഹർദീപിന് ആയുധപരിശീലനം നൽകി പരിശീലകൻ, കാനഡയിൽ ഇരുന്ന് ഇന്ത്യയിൽ കലാപങ്ങൾ അഴിച്ചുവിട്ടയാൾ, കാനഡയിൽ നിന്നും ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക് പണം നല്കി.

10 എഫ്ഐആറുകൾ ആണ് ഹർദീപിനെതിരെയുള്ളത്. എൻ ഐ എയും ഇന്ത്യൻ ഏജൻസികളും മോസ്റ്റ് വാണ്ടട് ക്രിമിനൽ ആയി പ്രഖ്യാപിച്ചയാൾ. എന്നിട്ടും ഇന്ത്യക്ക് ഇയാളേ വിട്ട് നല്കാതെ കാനഡ ഇയാളേ സൂക്ഷിച്ച് വയ്ച്ചു. നമ്മൾ ബിൻലാദനേയും , ദാവൂദ് ഇബ്രാഹിമിനേയും ഒക്കെ ഇന്ത്യയുടെ കണ്ണിൽ നിന്നും മറച്ച് പാക്കിസ്ഥാൻ വയ്ച്ചു ഒളിപ്പിച്ചിരിക്കുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ കാനഡ ഇത്തരത്തിലെ നിലവാരമില്ലാത്ത തറ പണി ഭീകരവാദികൾക്ക് അനുകൂലമായി ചെയ്തു എന്നതാണ്‌ അത്ഭുതം.

ഹര്‍ദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടത് വെടിയേറ്റാണ്‌. ഇന്ത്യ ഏറെ ആവശ്യപ്പെട്ടിട്ടും വിട്ട് കൊടുക്കാതിരുന്ന ഹര്‍ദീപ് സിങ് നിജ്ജാർ എന്ന ഭീകരനെ ആരോ കയറി വെടി വയ്ക്കുകയായിരുന്നു. ഇത് ഇന്ത്യൻ ഏജൻസികൾ എന്നാണ്‌ കാനഡയുടെ വാദം. ഇന്ത്യ ഇത് നിഷേധിച്ചു. ഇനി ഇന്ത്യ ഇങ്ങിനെ ചെയ്താൽ പോലും അത് ഒരു ചങ്കൂറ്റമാണ്‌. ലോകം എത്ര ഡിജിറ്റൽ ആയാലും അതിനെ എല്ലാം മറികടന്ന് ഡിജിറ്റൽ ലേസർ കണ്ണുകളേ പോലും വെട്ടിച്ച് കൃത്യം ചെയ്തവർ എന്തായാലും ലോകത്തേ ആകെ ഒന്നു വിറപ്പിച്ചു എന്നും പറയാം.

ഖാലിസ്ഥാൻ അനുകൂല പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചു. കനേഡിയൻ പാർലമെന്റ് വിളിച്ചുചേർത്തപ്പോൾ ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ പ്രസ്താവന നടത്തി, “കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഒരു വിദേശ സർക്കാരിന്റെ ഏതെങ്കിലും പങ്കാളിത്തം നമ്മുടെ പരമാധികാരത്തിന്റെ അസ്വീകാര്യമായ ലംഘനമാണ് എന്നാണ്‌ കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ കനഡയിൽ അതിക്രമിച്ച് കയറി ഒരു യുദ്ധ വിജനം ഇന്ത്യക്ക് സാധ്യമാകണം എങ്കിൽ ഒന്ന് സങ്കല്പ്പിക്കൂ..ഭാരതത്തിന്റെ മിന്നലാക്രമണത്തിന്റെ മാരകമായ വേഹവും ശക്തിയും.

ഇതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കാനഡ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം വിവരം അറിയിച്ചത്.പുറത്താക്കിയ ഉദ്യോഗസ്ഥനോട് അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. കാനഡയുടെ ഹൈ കമ്മീഷനറേ ദില്ലിയിലെ ഇന്ത്യൻ വിദേശ കാര്യ ഓഫീസിൽ വിളിച്ച് വരുത്തിയാണ്‌ പുറത്താക്കൽ അറിയിച്ചത്.

കാനഡയിൽ അഭയം നൽകുകയും ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയായി തുടരുന്ന ഖാലിസ്ഥാൻ ഭീകരരിൽ നിന്നും തീവ്രവാദികളിൽ നിന്നും ശ്രദ്ധ മാറ്റാൻ കാനഡ ശ്രമിക്കുന്നു എന്നും കേന്ദ്ര സർക്കാർ ആരോപിച്ചു.കാനഡയിൽ ഇന്ത്യക്കെതിരായ തീവ്രവാദം അവസാനിപ്പിക്കണം. ഈ വിഷയത്തിൽ നിന്നും ഇന്ത്യ പിന്നോട്ടില്ല എന്നും അറിയിച്ചു