കോലിയ്ക്കും രാഹുലിനും അര്‍ധസെഞ്ചുറി, ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. വിരാട് കോലിയും കെ.എൽ.രാഹുലും ഇന്ത്യയ്ക്കായി അർധ സെഞ്ചറി കണ്ടെത്തി. സ്റ്റേഡിയത്തിലെ നീലക്കടലിനു മുന്നിൽ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണർമാർക്കും വാലറ്റത്തിനും മികച്ച സ്കോർ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യ 50 ഓവറിൽ 240 റൺസിന് പുറത്തായി.

ലോകകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യ പ്രതിരോധിക്കേണ്ടത് 241 റണ്‍സ്. 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞതോടെ റണ്‍സ് കണ്ടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പില്‍ ഓള്‍ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്‌സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്‌സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.

രോഹിത് മടങ്ങിയതിന് ശേഷം ഇന്ത്യയുടെ റണ്‍റേറ്റ് താഴ്ന്നെങ്കിലും കൂടുതല്‍ തകര്‍ച്ചയുണ്ടാവാതെ കോലിയും രാഹുലും ചേര്‍ന്നാണ് ഇന്നിംഗ്സിന് താങ്ങായത്. ഇരുവരും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. അത്യഗ്രന്‍ തുടക്കം നല്‍കിയ രോഹിത് ശര്‍മ്മയാകട്ടെ ഇന്ന് സെഞ്ച്വറിക്കരികെ വീഴുകയായിരുന്നു. 66 റണ്‍സെടുത്ത രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 54 റണ്‍സുമായി കോലിയും 47 റണ്‍സെടുത്ത രോഹിതുമാണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്. 13 ഫോറും 3 സിക്‌സുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പിറന്നത്. ഇതില്‍ മൂന്ന് സിക്‌സറുകള്‍ പറത്തിയത് രോഹിത് ശര്‍മ്മയാണ്.