ഭാരതീയരുടെ ബാങ്ക് നിക്ഷേപം കുതിക്കുന്നു, 149ലക്ഷം കോടിയായി ഉയർന്നു

ഭാരതീയർക്ക് സന്തോഷ വാർത്തയാണ്‌ നമ്മുടെ ബാങ്കിങ്ങ് മേഖലയിൽ നിന്നും വരുന്നത്. ഇന്ത്യൻ ബാങ്കുകൾ ലോകത്തേ ഏറ്റവും ശക്തമായ ധനകാര്യ സ്ഥാപനങ്ങൾ എന്ന ആഗോള ഖ്യാതി നേടുന്ന വിവരങ്ങൾ പുറത്ത്. 2023 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ബാങ്ക് നിക്ഷേപം 6.6% വർധിച്ച് 149.2 ലക്ഷം കോടി രൂപയായി. അതായത് 149ലക്ഷം കോടി രൂപ നിങ്ങൾക്ക് പെട്ടെന്ന് എഴുതി വായിക്കാൻ ആകുമോ? അത്ര വലിയ ഭീമമായ തുകയാണ്‌. അപ്പോൾ കുശുമ്പ് മൂത്തവർ പറയും..ഇന്ത്യൻ കറൻസിക്ക് എന്ത് വില എന്ന്. കറൻസിയുടെ വില പറയുമ്പോൾ രാജ്യത്തേ അലക്കാൻ സായിപ്പിന്റെ ഡോളർ എടുത്തിടുന്ന കാൽ കാശിനു വകയില്ലാത്ത മലയാളികൾ വരെ നമ്മുടെ നാട്ടിൽ ഉണ്ട്

അവരോട് പറയാം ഇന്ത്യൻ കറൻസി ഒട്ടും മോശം അല്ല. ഒരു അമേരിക്കൻ ഡോളർ 82 ഇന്ത്യൻ രൂപ വരും. എന്നാൽ ലോകത്തിലെ മൂന്നാമത് സാമ്പത്തിക ശക്തിയും വികസിത രാജ്യവും വൻ ശക്തിയുമായ ഇന്ത്യക്ക് മുകളിൽ നില്ക്കുന്ന ഒരു ജപ്പാൻ കറൻസി എത്ര വരുമോ എന്നറിയാമോ..ഇന്ത്യൻ രൂപ ഡോളറിനു 82 രൂപ വരുപോൾ . ഒരു അമേരിക്ക ഡോളറിനു 146 ജപ്പാൻ യെൻ വരും. അതായത് ഇന്ത്യയേക്കാൾ 75 വിലയിടിവാണ്‌ ജപ്പാൻ യെന്നിന്‌. ഒരു ഇന്ത്യൻ രൂപ കൊടുത്താൽ 1.76 ജപ്പാൻ യെൻ ലഭിക്കും. ഇങ്ങിനെ ഒക്കെ ലോക കാര്യങ്ങൾ പോകുമ്പോഴും ഇന്ത്യൻ കറൻസിക്ക് ചവറു വില എന്നാണ്‌ ചില ഇന്ത്യക്കാർ പറയുന്നത്

ഇന്ത്യൻ ബാങ്കുകൾ 150ലക്ഷത്തോളം രൂപ നിക്ഷേപമായി സൂക്ഷിക്കുകയാണ്‌. ഇത്ര വലിയ തുകയാണ്‌ ബാങ്കുകളിൽ ഇന്ത്യൻ പൗരന്മാരുടേതായി പാർക്ക് ചെയ്ത് കിടക്കുന്നത്. എന്നാൽ കടവും ഉണ്ട്. അത് വിസ്മരിക്കാൻ ആകില്ല. ഇതേ കാലയളവിൽ ബാങ്ക് വായ്പാ വളർച്ച 9.1% ഉയർന്ന് 124.5 ലക്ഷം കോടി രൂപയായി. അതായത് 124ലക്ഷം കോടി രൂപ ലോണുകളായി ഇന്ത്യൻ ബാങ്കുകൾക്ക് ഉണ്ട്. ഇപ്പോൾ സമീപ കാലത്ത് നിക്ഷേപത്തേക്കാൾ കൂടുതലാണ്‌ ലോണുകളുടെ വളർച്ച എന്നും കണ്ടെത്തിയിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സിയെ എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ലയിപ്പിച്ചതിന്റെ കണക്കുകൾ ഒരു ഘടകവും ആയി. ഇത് ഹൗസിംഗ് ഫിനാൻസ് കമ്പനിയുടെ നിക്ഷേപം വായ്പയേക്കാൾ കുറവായതിനാൽ ക്രെഡിറ്റ്-ഡിപ്പോസിറ്റ് വിടവ് വർദ്ധിപ്പിച്ചു.

സമ്പൂർണമായി പറഞ്ഞാൽ, ബാങ്കുകൾ 11.9 ലക്ഷം കോടി രൂപ നിക്ഷേപം ചേർത്തപ്പോൾ അവരുടെ ലോൺ ബുക്കുകൾ 12.4 ലക്ഷം കോടി രൂപ വർദ്ധിച്ചു. ഗവൺമെന്റ് സെക്യൂരിറ്റികളിലെ ബാങ്കുകളുടെ മിച്ച നിക്ഷേപം കാരണം ക്രെഡിറ്റും ഡെപ്പോസിറ്റ് വളർച്ചയും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ കൂടുതലായി. ഇതുമൂലം ലോൺ നിയന്ത്രണം ഇന്ത്യയിൽ വരും നാളുകളിൽ റിസർവ് ബാങ്ക് കൊണ്ടുവന്നേക്കാം. നടപ്പ് സാമ്പത്തിക വർഷത്തെ ക്രെഡിറ്റ് വളർച്ച 13-13.5% ആയിരിക്കും. ഡെപ്പോസിറ്റ് വളർച്ച ക്രെഡിറ്റ് ഓഫ്‌ടേക്കിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകൾ ബ്രാഞ്ച് നെറ്റ്‌വർക്കുകൾ വികസിപ്പിക്കുമെന്ന് റേറ്റിംഗ് ഏജൻസി പറഞ്ഞു.

ഈ കാര്യത്തിൽ കണക്കുകൾ പുറത്ത് വിടുന്നതും നിക്ഷേപം, ലോൺ പലിശകൾ തീരുമാനിക്കുന്നതും എല്ലാം റിസർ ബാങ്കാണ്‌. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.സർവ്വ് ബാങ്ക് ഗവർണ്ണറും 19 അംഗ ഡയറക്ടർ ബോർഡുമാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. നോട്ട് അച്ചടിക്കുന്നത് മുതൽ ഡിജിറ്റൽ ഇടപാടുകൾ മുതൽ ഇന്ത്യയിലെ ബാങ്കിങ്ങ് ധനകാര്യ രംഗത്തേ മുഴുവൻ ചലനവും നിയന്ത്രിക്കുക റിസർവ് ബാങ്കാണ്‌. ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ്വ് ബാങ്കാണ്. കറൻസി നോട്ടുകളിലെ ഒപ്പ് റിസർവ്വ് ബാങ്ക് ഗവർണ്ണറുടേതാണ്. മുമ്പ് ജമ്മു-കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം റിസർവ്വ് ബാങ്കിനായിരുന്നു എങ്കിൽ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതോടെ കാശ്മീരിലും പണത്തിന്റെ കണക്ക് പെട്ടി റിസർബാങ്കിന്റെ കൈയ്യിലാണ്‌.

അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതും റിസർവ്വ് ബാങ്കാണ്. വിവിധ മാർഗ്ഗങ്ങളിലൂടെ പണമാണ് ലഭിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ വരുമാനം. ഇതിൽ അവരുടെ ചെലവു കഴിച്ചുള്ള തുകയുടെ ബാക്കി ലാഭമായും ആ ലാഭത്തിന്റെ ഒരു വിഹിതം ഇന്ത്യയുടെ കേന്ദ്രസർക്കാരുമായി പങ്കുവെക്കപ്പെടുന്നു