പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആഘോഷമാക്കി ഭാരതീയര്‍, 20 നഗരങ്ങളില്‍ റാലി

വാഷിംഗ്ടണ്‍ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആഘോഷമാക്കാൻ അമേരിക്കൻ ഭാരതീയര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ അഭിസംബോധന ചരിത്ര മുഹൂര്‍ത്തമായിരിക്കും എന്നാണ് അമേരിക്കന്‍ ഭാരതീയര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കയിലെ 20 നഗരങ്ങളില്‍ ‘ഇന്ത്യ യൂണിറ്റി മാര്‍ച്ച്’ സംഘടിപ്പിച്ചു. നരേന്ദ്രമോദിയുടെ കട്ടൗട്ടുകളും ഇന്ത്യ, അമേരിക്ക ദേശീയ പതാകകള്‍ വഹിച്ചുകൊണ്ടായിരുന്നു ഇന്ത്യ യൂണിറ്റി മാര്‍ച്ച്. അമേരിക്കയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പ്രമുഖരാണ് ഓരോ റാലിയിലും പങ്കെടുത്തത്.

ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ലോക സമാധാനം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം നിര്‍ണായകമാണെന്നും അവര്‍ പറയുന്നു. നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ആഘോഷമാക്കാനാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെയും നീക്കം. രാഷ്ട്രീയ ഭേദമന്യേ അമേരിക്കന്‍ കോണ്‍ഗ്രസ് സാമാജികര്‍ പ്രധാനമന്ത്രിക്ക് സ്വാഗതം അറിയിച്ചുകൊണ്ടുളള വീഡിയോകള്‍ ഇതിാേടകം പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്. നിരവധി സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. 21 ന് അമേരിക്കയില്‍ എത്തുന്ന പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങളില്‍ പങ്കെടുക്കും. പ്രത്യേക സെഷനും പ്രധാനമന്ത്രി പരിപാടിയില്‍ ഉണ്ട്. 22 നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോ ബൈഡനുമായുള്ള കൂടിക്കാഴ്ച. സുപ്രധാന മേഖലകളായ പ്രതിരോധം, വിവരസാങ്കേതിക വിദ്യ എന്നിവ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്കൊപ്പം ഇരു നേതാക്കളും ചേര്‍ന്ന് സംയുക്ത തീരുമാനങ്ങളും ഉണ്ടാവും.