അറുപതോ എഴുപതോടെ വയസ്സ് കഴിഞ്ഞ് ഗ്ലാമര്‍ കാണിച്ചാല്‍ ആരും കാണില്ല, ഇനിയ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ നടി അഭിനയിച്ചു. ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി നില്‍ക്കുകയാണ്. ഗ്ലാമര്‍ വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യാതൊരു മടിയും നടി കാണിക്കാറില്ല. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. സോഷ്യല്‍ മീഡിയകളിലൂടെ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. അടുത്തിടെ ഒരു എഫ് എമ്മിന് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് വളരെ ഓപ്പണായിട്ടാണ് ഇനിയയുടെ മറുപടി.

മലയാളികള്‍ പറയുന്നതുപോലെ തന്നെ ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന്‍ ഹോട്ടാ, സൊ സെക്‌സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട് എന്ന് താരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.. തന്റെ യവ്വന കാലത്ത് ഗ്ലാമര്‍ കാണിച്ചാലെ ആള്‍ക്കാറ് കാണു, അറുപതോ എഴുപതോടെ വയസ്സ് കഴിഞ്ഞ് കാണിച്ചാല്‍ ആരും കാണില്ല. ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നവര്‍ എന്തിനും തയ്യാറെന്നും, അതുപോലെ എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍ ആണെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

ജയരാജിന്റെ റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ എന്ന ചിത്രത്തിലൂടെയാണ് ഇനിയ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തിരക്കുള്ള നടിയായി മാറുകയായിരുന്നു. വാഗായി സൂടെ വാ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് 2011 ല്‍ മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും താരത്തെ തേടിയെത്തിയിരുന്നു.