വീടുകൾ ബോംബിട്ട് തകർത്ത് ​ഗാസക്കാരെ ഓടിച്ച് ഇസ്രായേൽ

ഇസ്രായേൽ ഗാസയിലെ റസിഡൻഷ്യൽ ഏരിയകൾ തകർക്കുന്നു എന്ന വിവരങ്ങൾ പുറത്ത്. പുതിയ യുദ്ധ തന്ത്രം കരയുദ്ധത്തിൽ ഇസ്രായേൽ നടപ്പാക്കുകയാണ്‌. ഗാസയിലെ ഗ്രൗണ്ട് റിപോർട്ടുകൾ പറയുന്നത് പ്രകാരം ഇസ്രായേൽ സൈന്യം പലസ്തീനികളുടെ വീടുകളിൽ കയറി റെയ്ഡ് നടത്തുന്നു. ആളുകളേ വീടുകൾക്ക് പുറത്തിറക്കി നിർത്തി വീടുകൾ ബോംബ് വയ്ച്ച് തകർക്കുകയാണ്‌. ജനവാസ കേന്ദ്രങ്ങളിൽ അസഹനീയമായ ബോംബ് വർഷം മൂലം വടക്കൻ ഗാസയിൽ നിന്നും ഇപ്പോൾ ആയിര കണക്കിനു പലസ്തീനികൾ തെക്കൻ ഗാസയിലേക്ക് ഓടി പോവുകയാണ്‌.

ഞങ്ങൾ നിങ്ങളോട് ഇത് നേരത്തൃ 30 ലധികം തവണ പറഞ്ഞതല്ലേ എന്നും ഇവിടെ സൈനീക നടപടി ഉണ്ടാകും എന്നും ഓടി രക്ഷപെടൂ എന്നും സൈന്യം അവരോട് ചോദിക്കുകയാണ്‌. വടക്കൻ ഗാസയിൽ കരയുദ്ധം രൂക്ഷമായിരിക്കെ ജനങ്ങൾ നിവർത്തിയില്ലാതെ ഒഴിഞ്ഞ് പോകാൻ തുടങ്ങി. ഇത് ഇസ്രായേലിന്റെ യുദ്ധ തന്ത്രത്തിന്റെ വിജയമാണ്‌ എന്നും പറയുന്നു. വടക്കൻ ഗാസയിൽ നടപ്പാക്കാൻ പോകുന്ന തീരുമാനങ്ങൾ ഇസ്രായേൽ സൈന്യം പറയുന്നത് ഇങ്ങിനെ.. വീടുകളും കെട്ടിടങ്ങളും അരിച്ചു പെറുക്കി റെയ്ഡ് നടത്തും. ഹമാസുമായി എന്തേകിലും ബന്ധം കണ്ടെത്തുന്ന വീടുകൾ, കെട്ടിടങ്ങൾ എല്ലാം നിശേഷം തകർക്കും. ബങ്കറുകളും തുരങ്കങ്ങളും ഉള്ള കെട്ടിടങ്ങൾ തകർക്കും. ഹമാസിന്റെ ആയുധ ശേഖരം ഒളിപ്പിച്ചിരിക്കുന്ന പള്ളികൾ, സ്കൂൾ, ആശുപത്രികൾ എല്ലാം പൊടി പൊലും ഇല്ലാതെ നശിപ്പിക്കും എന്നും ജൂത സൈന്യം പറയുന്നു. ഇതിനാവശ്യമായ ടൺ കണക്കിനു ഷോടക വസ്തുക്കളും ബോംബുകളും ഇസ്രായേൽ ഗാസയിൽ എത്തിച്ച് കഴിഞ്ഞു . ഗാസയേ ഒരു കൂടാര നഗരവും ചാരൻ നിറഞ്ഞ ഭൂമിയും ആക്കുകയാണ്‌ ഇസ്രായേൽ

ഇതിനിടെ യുദ്ധത്തിന്റെ തീവ്രത താങ്ങാൻ ആകാതെ വറ്റക്കൻ ഗാസയിൽ നിന്ന് നടത്തിയപ്പോൾ ആയിരക്കണക്കിന് ഫലസ്തീനികൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തു. മറ്റൊരു പ്രധാന പ്രത്യേകത മുമ്പ് ജനങ്ങൾ ഒഴിഞ്ഞ് പോകുമ്പോൾ തടയുമായിരുന്ന ഹമാസിന്റെ പ്രവർത്തകർ ഒന്നും ഇപ്പോൾ രംഗത്തില്ല. ആരും ജനത്തേ തടയുന്നില്ല. ഹമാസിന്റെ ആളുകൾ എവിടെ പോയി എന്നും വ്യക്തമല്ല. ഒരു പക്ഷേ ജനങ്ങൾക്കും മുമ്പേ ജീവനും കൊണ്ട് ഹമാസുകാർ രക്ഷപെട്ട് തെക്കോട്ട് ഓടി എന്നും വിലയിരുത്തുന്നു. ഹമാസ് ഇസ്രായേലികളേ കരയുദ്ധത്തിൽ പപ്പടം പോലെ പൊടിക്കും എന്ന് ആവേശം എഴുതിയ കേരളത്തിലെ ഹമാസ് അനുകൂല മാധ്യമങ്ങളും ചില ഇസ്ളാമിക പ്രസിദ്ധീകരണങ്ങലും ഇപ്പോൾ യുദ്ധത്തിന്റെ തീവ്രതയിൽ ആശങ്കാകുലരാണ്‌. ഇവർ ഒക്ടോബർ 7നു ഇസ്രായേലിൽ ആക്രമണം നറ്റന്നപ്പോൾ കൈയ്യടിച്ച് കൂട്ടകുരുതിയേ പോരാളികളുടെ ശൈര്യം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ ഇവരുടെ ക്യാമ്പുകൾ ഇല്ലാം കണ്ണീർ കയമാണ്‌

ഇതിനിടെ വെടി നിർത്താനുള്ള അഭ്യർഥനകൾ ഇസ്രായേൽ തള്ളി കളഞ്ഞ് ആക്രമനം ഇരട്ടിയാക്കി. ഗാസയിൽ മുമ്പ് ഉപയോഗിക്കുന്നതിന്റെ 2ഉം 3യും ഇരട്ടി ഷോടനങ്ങളാണിപ്പോൾ നടത്തുന്നത്. ഗാസ സിറ്റിയിലെ അപ്ഡേറ്റുകൾ പ്രകാരം ആ ഭാഗത്ത് ഹമാസ് ഭീകരർ ചെറുത്ത് നില്ക്കുന്നു എന്ന് വാർത്തകൾ വരുന്നു.ഇസ്രായേൽ സൈനികരും ഹമാസ് പ്രവർത്തകരും ഗാസ സിറ്റിയിൽ അടുത്ത് നിന്ന് പോരാടുകയാണ്.എന്നാൽ ഗാസ സിറ്റിയിൽ ഹമാസിന്റെ നൂറു കണക്കിനു ഭീകരന്മാരേ കൊന്നതായും ഗാസ സിറ്റിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു എന്നും ജൂത സൈന്യം പറയുന്നു.

ഗാസ സിറ്റിയിലെ പ്രധാന അൽ ഷിഫ ഹോസ്പിറ്റലിൽ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വടക്ക് വലയം ചെയ്തിരിക്കുന്നു, അവിടെ ഉം ഹൈതം ഹെജേല തന്റെ കൊച്ചുകുട്ടികൾക്കൊപ്പം എല്ലാവരും രക്ഷപെട്ട് ഓടുകയാണിപ്പോൾ. ഒരു കനക്കിനു ഒരു മാസം മുമ്പേ ഇസ്രായേൽ മുന്നറിയിപ്പ് നല്കിയതാണ്‌. അന്ന് അവിടെ കിടന്ന് മരിക്കും എന്ന് പ്രഖ്യാപിക്കുകയായിരുന്നു ഗാസാ വാസികൾ. അവരാണ്‌ ഇന്ന് രക്ഷപെട്ട് ഓടി പോകുന്നത്.. ഇതിനിടെ ഗാസയിലെ മരണം 11000ത്തിലേക്ക് എത്തിയിരിക്കുകയാണ്‌. കരയുദ്ധം ഭീകരമായി തുടരുന്നതിനാൽ വരുന്ന ദിവസങ്ങൾ ഭയാനകമായ യുദ്ധം തന്നെ ആയിരിക്കും.ഇതിനിടെ ആസൂത്രിത വംശഹത്യ നടത്തുന്ന ഇസ്രായേലിന് മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് സ്പെയിൻ ആവശ്യപ്പെട്ടു.