കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍. സുരക്ഷാ സേനയും ഭീകരരുമായി ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു ഭീകരനെ വിധിച്ചതായി സേന അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മൈസര്‍ അഹമ്മദ് ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇയാള്‍ ഭീകര സംഘടനയായ റെസിസ്റ്റന്റ് ഫ്രന്റിന്റെ പ്രവര്‍ത്തകനാണെന്നാണ് വിവരം. ഭീകരന്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. അതേസമയം വെടിവെപ്പില്‍ ഒരു സൈനികനും പരിക്കുണ്ട്. പ്രദേശത്ത് നിന്നും തോക്കുകളും ആയുധങ്ങളും പോലീസ് കണ്ടെത്തി. മറ്റു ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണ്.