കോൺഗ്രസിനെ കൂടെ കൂട്ടാൻ കൊള്ളില്ല,3 പ്രതിപക്ഷ കക്ഷികൾ പുതിയ പ്രതിപക്ഷ സഖ്യത്തിന് രൂപം നൽകി

ന്യൂഡൽഹി . ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ എല്ലാം ഒന്നിച്ച് ബിജെപിയെ നേരിടണം എന്ന കോൺഗ്രസ് അഹ്വാനം തള്ളി 3 പ്രതിപക്ഷ കക്ഷികൾ. കോൺഗ്രസിനു വൻ തിരിച്ചടി നൽകി കൊണ്ട് തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ബിജു ജനതാദൾ എന്നെ മൂന്നു പ്രതിപക്ഷ പാർട്ടികളാണ് കോൺഗ്രസിനെ കൂടെ കൂട്ടാൻ കൊള്ളില്ലെന്നു തള്ളി പുതിയ പ്രതിപക്ഷ സഖ്യത്തിന് രൂപം നൽകിയിരിക്കുന്നത്.

കൊൽക്കത്തയിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളുടെ പുതിയ സഖ്യം രൂപീകരിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ബിജു ജനതാദൾ എന്നീ പ്രതിപക്ഷ പാർട്ടികൾ ആണ്‌ കൊൽക്കത്തയിൽ ചേർന്ന് പുതിയ സഖ്യത്തിനു രൂപം നൽകിയിരിക്കുന്നത്. കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരു കൈ അകലത്തിൽ നിർത്തണം എന്നും ബി ജെ പിയെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവോ അതു പോലെ തന്നെ കോൺഗ്രസിനെയും ഇപ്പോൾ കൈകാര്യം ചെയ്യണം എന്നും പുതിയ കൂട്ട്കെട്ട് ആഹ്വാനം ചെയ്യുന്നു.

രണ്ട് പാർട്ടികളെയും തുല്യമായി പരിഗണിക്കുന്ന നയം അവർ പിന്തുടരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. കൊൽക്കത്തയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടർന്നാണ് തീരുമാനം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിജു ജനതാദളിന്റെ തലവനായ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമായും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പ്രതിപക്ഷ പാർട്ടികളുടെ ഒരു പ്രധാന നേതാവായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ചെറുക്കാനാണ് പുതിയ തന്ത്രം ലക്ഷ്യമിടുന്നത്.

അടുത്തിടെ ലണ്ടനിൽ ഒരു പ്രസംഗത്തിനിടെ ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ നേതാക്കളുടെ മൈക്ക് നിശബ്ദമാക്കിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയെ കൊണ്ട് മാപ്പുപറയിക്കാൻ ബിജെപി ശ്രമിക്കുന്നു. ഇവിടെ മമത അടക്കം ഉള്ള പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്ന കാര്യം ഇങ്ങിനെയാണ്‌. ബിജെപി രാഹുലിനെ പ്രതിപക്ഷ നേതാവായി ഉയർത്തി കാട്ടുന്നു. മറ്റ് പ്രതിപക്ഷ നേതാക്കളേയും പാർട്ടികളേയും ഇല്ലാതാക്കി ഒരു പ്രതിപക്ഷം. ഒറ്റ എതിരാളി എന്ന നിലയിലേക്ക് ബിജെപി നീങ്ങുകയാണ്‌. രാജ്യത്തേ പ്രാദേശിക കക്ഷികളേ ഒതുക്കാൻ ഒരു കാലത്ത് കോൺഗ്രസ് എങ്ങിനെ നീക്കം നടത്തിയോ അതിപ്പോൾ ബിജെപി ചെയ്യുകയാണ്.

രാഹുൽ ഗാന്ധി വിദേശത്ത് നടത്തിയ പരാമർശങ്ങൾ, അദ്ദേഹം മാപ്പ് പറയുന്നതുവരെ പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് ബിജെപി പറയുമ്പോൾ പ്രതിപക്ഷ നേതാവും പ്രതിപക്ഷ സ്വരവും ഇന്ത്യയിൽ ഒന്നേ ഉള്ളു എന്നും അത് രാഹുൽ ഗാന്ധി എന്നും ബിജെപി കരു നീക്കം നടത്തുകയാണ്‌. കോൺഗ്രസ് എന്ന പ്രതിപക്ഷത്തേ ആശ്രയിച്ച് മാത്രമാണ്‌ പാർലിമെന്റ് പ്രവർത്തിക്കണോ എന്ന് പോലും ബിജെപി തീരുമാനിക്കുന്നത് എന്ന ഘട്ടം വരെ എത്തി. ബിജെപിയുടെ എതിർപ്പിന്റെ മുഖം രാഹുൽ ഗാന്ധിയിലേക്ക് തിരിയുമ്പോൾ മറ്റ് പ്രതിപക്ഷ നേതാക്കളേ നിഷ്പ്രഭമാക്കുക എന്ന തന്ത്രം ബിജെപി ഉപയോഗിക്കുന്നു.

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും പ്രതിപക്ഷത്തിന്റെ ബിഗ് ബോസുമാരായി ബിജെപി വാഴിക്കുന്നത് തെറ്റാണ്‌ എന്ന് തൃണമൂൽ നേതാവ് ബന്ദ്യോപാധ്യായ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജി മാർച്ച് 23 ന് നവീൻ പട്‌നായിക്കിനെ കാണും. ഞങ്ങൾബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും തുല്യ അകലം പാലിക്കാനുള്ള തീരുമാനമാണ്‌ എന്നും അറിയിക്കും. സി.പി.എം അടക്കം ഉള്ള മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചർച്ച ചെയ്യും. ഇത് മൂന്നാം മുന്നണിയാണെന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷേ പ്രാദേശിക പാർട്ടികൾക്ക് ഏറ്റെടുക്കാനുള്ള ശക്തിയുണ്ട്. കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും തുല്യ അകലം പാലിക്കണമെന്ന് അഖിലേഷ് യാദവ് സ്ഥിരീകരിച്ചു.

സമ്പൂർണ ന്യൂസ് സ്റ്റോറി കാണുക