ജയ് ഭീം എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം;പാലാരിവട്ടത്തെ ബീം ആണോയെന്ന് മുരളി പെരുന്നെല്ലി

വിവാദ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവെച്ചതിന് പിന്നാലെ നിയമസഭയില്‍ സിപിഐഎം എംഎല്‍എ അംബേദ്ക്കറെ അധിക്ഷേപിച്ചതായി ആരോപണം. ജയ് ഭീം മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ എത്തിയതോടെ. പാലാരിവട്ടത്തെ ബീം ആണോയെന്ന് മണലൂര്‍ എംഎല്‍എ മുരളി പെരുന്നെല്ലി പ്രതിപക്ഷത്തോട് ചോദിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് അംബേദ്ക്കറെ അപമാനിച്ചെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ജയ് ഭീം മുദ്രാവാക്യങ്ങളുമായി ഇവര്‍ വീണ്ടും പ്രതിഷേധിച്ചു. അംബേദ്ക്കറെ താന്‍ അപമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ആരോപണത്തില്‍ മുരളി പെരുനെല്ലി പിന്നീട് സഭയില്‍ പറഞ്ഞു. മുദ്രാവാക്യവുമായി ബന്ധപ്പെട്ട് ഒരു കാര്യം മാത്രമാണ് പറഞ്ഞതെന്നായിരുന്നു മുരളിയുടെ വാദം.

പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇക്കാര്യം പരിശോധിച്ച് പറയാമെന്ന് സ്പീക്കര്‍ പറഞ്ഞു.