രാമേക്ഷേത്ര പ്രതിഷ്ഠാചടങ്ങിന്റെ തഝമയ സംപ്രേക്ഷണം ഉത്തരപ്രദേശിലെ എല്ലാ ജയിലുകളിലും നടത്തുമെന്ന് ജയില്‍ മന്ത്രി

അയോധ്യ. ഉത്തരപ്രദേശിലെ എല്ലാ ജയിലുകളിലും ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകുമെന്ന് യുപി ജയില്‍ മന്ത്രി ധര്‍വീര്‍ പ്രജാപതി. യുപിയില്‍ ഒരു ലക്ഷത്തോളം തടവുകാറുണ്ടെന്നാണ് വിവരം.

എല്ലാ തടവുകാരും പ്രഫഷനല്‍ ക്രിമിനലുകളല്ല. ചില കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അവര്‍ ക്രിമിനലുകളായി മാറുന്നതാണ്. അതുകൊണ്ട് അവരെ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ബൂത്ത് തലത്തില്‍ സംപ്രേഷണം ചെയ്യുവനായി വലിയ സ്‌ക്രീനുകള്‍ ക്രമീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ലഭിച്ചതായി വിവരമുണ്ട്. നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കുക.