രണ്ട് പെണ്‍മക്കളെയും തന്നെയും ഒറ്റക്കാക്കി ഹസ്ബന്‍ഡ് പോയിട്ട് 10 വര്‍ഷം, വിധവ എന്ന വലിയൊരു പേരും, യുവതിയുടെ കുറിപ്പ്

സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ സിംഗിള്‍ പേരന്റ് ചലഞ്ചാണ് ഏറെ ശ്രദ്ധേയമാകുന്നത്. മക്കളെ ഒറ്റക്ക് വളര്‍ത്തുന്ന അച്ഛന്റെയോ അമ്മയുടെയോ അനുഭവമാണ് ഈ ചലഞ്ചില്‍ പങ്കുവെയ്ക്കുന്നത്. പലര്‍ക്കും കണ്ണ് നനയ്ക്കുന്ന അനുഭവങ്ങളാണ് പങ്കുവെയ്ക്കാനുള്ളത്. ഇത്തരത്തില്‍ ജാനകി ദേവി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയം ആവുന്നത്. ഭര്‍ത്താവ് മരിച്ച് പത്ത് വര്‍ഷമായി രണ്ട് പെണ്‍മക്കളെ ഒറ്റക്ക് നോക്കുന്ന അനുഭവമാണ് ജാനകി പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം, #singleparentchallenge,ഒരുപാട് തവണ ആലോചിച്ച ത്തിനു ശേഷം ആണ് പോസ്റ്റ് ഇടാം എന്ന് കരുതി യതു. കാരണം സിംഗിള്‍ parents ആയിട്ടു ഒരുപാട് പേര്‍ ഉണ്ട് നമ്മുടെ സൊസൈറ്റി യില്‍. ഞാനും സിംഗിള്‍ പരെന്റ്‌സ് ആണ്. 2പെണ്‍ കുട്ടികള്‍. ഒറ്റയ്ക്ക് ആയിട്ട് 10 വര്‍ഷം കഴിഞ്ഞു. എല്ലാ ഉത്തരവാദിത്വങ്ങള്‍ എല്ലാം എന്നെ ഏല്പിച്ചു ഹസ്ബന്‍ഡ് പോയിട്ട് 10 വര്‍ഷം. വിധവ എന്ന വലിയൊരു പേരും നല്‍കി. വിധവ ആയി ഈ സൊസൈറ്റി യില്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു ജീവിതം ഒരു കര എത്തിക്കാന്‍. അപമാനം. പേരുദോഷം. അങ്ങനെ ഒരുപാട് അലങ്കാരങള്‍ ബാക്കി.

പക്ഷെ തോല്‍ക്കാന്‍ മനസ് അനുവദിച്ചില്ല. എവിടെ പോയാലും ചൂഷണം ചെയ്യാന്‍ ആള്‍ക്കാര്‍. ഒരു ഇന്റര്‍വ്യൂ നു പോയാലും വിഡോ എന്ന് അറിയുമ്പോള്‍ ചൂഷണം ചെയ്യാന്‍ ആള്‍ക്കാര്‍. അച്ഛന്റെയും അമ്മയുടെയും കടമ നിര്‍വഹിക്കേണ്ടി വരുന്നു. പെണ്‍കുട്ടികള്‍ ആയതു കൊണ്ട് ഉത്തരവാധിത്വത്തില്‍ ഉപരി ടെന്‍ഷന്‍. ഇന്ന് ഞാന്‍ ഹാപ്പി ആണ്. ഞങ്ങള്‍ 3പേര്‍ അടങ്ങുന്ന ഫാമിലി. അഭിമാന ത്തോടെ പറയുന്നു iam a single parent.